
ത്രികര ജൽജീര പൊടി
ജൽജീര നമ്മുടെ ആരോഗ്യത്തിന് വളരെ പ്രയോജനകരമാണ്. എന്നാൽ നിങ്ങൾ ശരിയായ ജൽജീര തിരഞ്ഞെടുക്കണം. നിങ്ങളുടെ വയറ്റിലെ പ്രശ്നങ്ങൾ അകറ്റുന്ന മികച്ച ഗുണനിലവാരമുള്ള ജൽജീര ആർ സി എം നിങ്ങൾക്ക് നൽകുന്നു.
ചേരുവകൾ;
പെരുംജീരകം, കുരുമുളക്, തിപ്പലി, ജീരകം, പുതിന, പച്ചമാങ്ങ പൊടി, ചെറുനാരങ്ങ,കാരുപ്പ്.
പെരുംജീരകം
മലബന്ധം നല്ല രീതിയിൽ ആകുന്നു. ഗ്യാസ്ട്രബിൾ ഇല്ലാതാക്കുന്നു. ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് വളരെ നല്ലത്. മെറ്റാബോളിസത്തെ വർധിപ്പിക്കുന്നു. ആത്മ, കഫക്കെട്ട് എന്നിവ ഉള്ളവർക്ക് നല്ലത്. വളരെയേറെ ഗുണമുള്ള സുഗന്ധവ്യഞ്ജനമാണ് പെരിഞ്ചീരകം. വായു കോപത്തിന് ഉത്തമ ഔഷധമാണ് പെരുംജീരകം. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന എണ്ണ ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിന് ഇത് നല്ലതാണ്. വായു ശല്യമകറ്റാൻ പെരുംജീരക ചെടിയുടെ ഇലയ്ക്ക് കഴിയും. പെരിഞ്ചീരകം ഉദര രോഗങ്ങൾക്ക് ആശ്വാസം നൽകും. സ്ത്രീ ഹോർമോണായ ഈസ്ട്രജന് തുല്യമായ ഘടകങ്ങൾ പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് പെരുംജീരകം കൊണ്ട് തയ്യാറാക്കുന്ന പാനീയം ദിവസം മൂന്ന് പ്രാവശ്യം കുടിച്ചാൽ മുലപ്പാൽ വർദ്ധിക്കും. ആർത്തവവിരാമത്തൊടനുബന്ധിച്ചു ഉണ്ടാകുന്ന വിഷമതകൾ ഇല്ലാതാക്കാനും ഈ പാനീയത്തിന് കഴിയും. ദന്തരോഗ ശമനത്തിനു വേണ്ടി തയ്യാറാക്കുന്ന എല്ലാ തരം മരുന്നുകളിലും, മൗത്ത് വാഷുകളിലും പെരുംജീരകം ഒരു പ്രധാന ചേരുവയാണ്.

കുരുമുളക്
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന ഒരു ഔഷധമാണ് കുരുമുളക്. കുരുമുളകിൻ്റെ എരിവ് തന്നെയാണ് തൊണ്ട സംബന്ധമായ അസുഖങ്ങൾക്ക് ഗുണം തരുന്നത്. ഇത് നമ്മുടെ ആമാശയത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുവാനും, തൊണ്ടവേദന, ചുമ, ശ്വാസമുട്ട്, ശബ്ദം അടപ്പ്, കഫക്കെട്ട് ഇതിനെയെല്ലാം ഇല്ലാതാക്കാൻ കുരുമുളക് വളരെ പ്രധാനപ്പെട്ട ഒരു ഔഷധം തന്നെയാണ്. അതുപോലെതന്നെ നമുക്ക് ഉണ്ടാകുന്ന ജലദോഷം, പനി, ശരീര വേദന ഇവക്കൊക്കെ കുരുമുളക് വളരെ നല്ലതാണ്. അതുപോലെതന്നെ ദഹന പ്രശ്നങ്ങളെ അകറ്റാൻ കുരുമുളക് വളരെ നല്ലതാണ്. നെഞ്ചരിച്ചൽ, പുളി തികട്ടൻ, മലബന്ധം ഇവയകറ്റാൻ കുരുമുളക് നല്ലതാണ്. ക്യാൻസറിന്റെ സാധ്യത കുറയ്ക്കാൻ കുരുമുളക് നല്ലതാണ്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് അണുബാധ തടയാൻ സഹായിക്കുന്നു. സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ഒരു മികച്ച ആന്റിബയോട്ടിക് ആയ വിറ്റാമിൻ സി യും കുരുമുളകിൽ അടങ്ങിയിട്ടുണ്ട്.
തിപ്പലി
തിപ്പലി എന്ന് പറയുന്നത് കുരുമുളകിനോട് സാമ്യമുള്ള എരിവ് കൂടുതലുള്ള ഒരു ഔഷധ ചെടിയാണ്. നിരവധി രോഗങ്ങൾക്ക് ഔഷധമായി തിപ്പലി ആയുർവേദ മരുന്നുകളിൽ നല്ല രീതിയിൽ തന്നെ ചേർക്കുന്നുണ്ട്. പല്ലുവേദന, ചുമ, കഫക്കെട്ട്, കരളിൻ്റെ ആരോഗ്യം, മഞ്ഞപ്പിത്തം, ദഹന സംബന്ധമായ പ്രശ്നങ്ങൾ, വിശപ്പില്ലായ്മ ഇവയ്ക്കൊക്കെ തിപ്പലി വളരെയേറെ ഗുണം ചെയ്യും. മൂത്രശയത്തിൽ ഉണ്ടാകുന്ന കല്ല് പോലുള്ളവയെ ഇല്ലാതാക്കുവാൻ തിപ്പല്ലി വളരെ ഗുണം ചെയ്യുന്നുണ്ട്. ഔഷധങ്ങളുടെ കൂട്ടത്തിൽ രാജ്ഞി എന്നാണ് തിപ്പലി അറിയപ്പെടുന്നത്. ശരീരവേദനയ്ക്ക് തിപ്പലി വളരെ നല്ലതാണ്. ദഹനശക്തിക്കും ധാതുപുഷ്ടിക്കും തിപ്പലി വളര നല്ലതാണ്. കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള ഒറ്റമൂലിയായിയും തിപ്പലി പ്രവർത്തിക്കുന്നു. അർശസ്, ജീർണജ്വരം, ആമവാതം, അതിസാരം ഇവയ്ക്ക് തിപ്പലി ഗുണം ചെയ്യും.


ജീരകം
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കുന്നു. രക്തശുദ്ധീകരണത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നെഞ്ചിരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. വലിപ്പത്തിൽ ചെറുതെങ്കിലും ഇവ നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. അസുഖം അകറ്റാനും പലരെയും അലട്ടുന്ന തടി, വയർ പ്രശ്നങ്ങൾ പരിഹരിക്കാനും ഇവയ്ക്ക് കഴിയും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ജീരകം. പലപ്പോഴും നാം ഭക്ഷണത്തിൽ ഉപയോഗിക്കുന്ന ഇത് പലതരത്തിലെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒന്നുതന്നെയാണ്. ജീരകം പല ആരോഗ്യപ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണെന്ന് വേണം കരുതാൻ. മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് വൈറ്റമിൻ C, വൈറ്റമിൻ A തുടങ്ങി പല ഘടകങ്ങളും ഇതിലുണ്ട്. ശരീരത്തിലെ കൊഴുപ്പ് നീക്കുക, ദഹനം ശക്തിപ്പെടുത്തുക വയറിൻ്റെ ആരോഗ്യത്തിന് തുടങ്ങിയ പല ആരോഗ്യ ഗുണങ്ങളും ഇതിനുണ്ട്. പല അസുഖങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് ഇത്. ഇത് പലരീതിയാണ് ഉപയോഗിക്കേണ്ടത് എന്ന് മാത്രം. ജീരകം ഉപയോഗിക്കുന്ന കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ. ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് ചേർന്ന് നല്ല ഒന്നാന്തരം മരുന്നാണ് ജീരകം. ഇത് വെറും വയറ്റിൽ കഴിക്കുന്നത് ഗ്യാസ്,അസിഡിറ്റി പ്രശ്നങ്ങളിൽ നിന്നും മോചനം നൽകുന്നു. അയൺ സമ്പുഷ്ടമാണ് ജീരകം. ഇത് അനീമിയ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഫലപ്രദമാണ്. ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്ന ഇത് രക്തപ്രവാഹം സ്ഥിരപ്പെടുത്തി ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് സഹായിക്കുന്നു.
പുതിന
പുതിനയിൽ മിനറൽസും വിറ്റാമിൻ സി യും അടങ്ങിയിരിക്കുന്നു. നെഞ്ചരിച്ചിൽ, ഓക്കാനം, അസിഡിറ്റി, പുളിച്ചു തികട്ടൽ ഇവയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ആൻറി ബാക്ടീരിയൽ, ആൻറി സെപ്റ്റിക് ഗുണങ്ങൾ ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ജലദോഷം, തലവേദന, വായു കോപം, ശരീരഭാരം കുറയ്ക്കാൻ, ഇതിനെല്ലാം പുതിന വളരെ നല്ലതാണ്. ആൻ്റി ബാക്ടീരിയൽ ഗുണങ്ങൾ ഉള്ളതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. വായ്നാറ്റം അകറ്റാൻ സഹായിക്കുന്നു. ഈ വായ്സാറ്റം ഉണ്ടാകുന്നത് ദഹനം ശരിയായി നടക്കാത്തതുകൊണ്ടാണ്. ഇത് ദഹനക്കേട് അകറ്റാൻ സഹായിക്കുന്നു. മെമ്മറി ശക്തിയും വൈജ്ഞാനിക പ്രവർത്തനങ്ങളും മെച്ചപ്പെടുത്താനും അവ അറിയപ്പെടുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. പിരിമുറുക്കത്തെയും വിഷാദത്തെയും തോൽപ്പിക്കുന്നു.


പച്ചമാങ്ങ പൊടി
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരം തണുക്കാൻ സഹായിക്കുന്നു. വൈറ്റമിൻ എ ഉള്ളതുകൊണ്ട് കാഴ്ച ശക്തി വർധിപ്പിക്കുന്നു. അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് നല്ലത്. മാങ്ങയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല നമ്മുടെ നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന പല വർഗമാണ് മാങ്ങ. ശരീരത്തെ തണുപ്പിക്കാൻ മാങ്ങ നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ജലദോഷവും ചുമയും തടയാൻ പച്ചമാങ്ങ കഴിക്കുന്നുത്തിലൂടെ സാധിക്കും. ഇതിലെ വൈറ്റമിൻ C യാണ് ഈ ഗുണം നൽകുന്നത്. കണ്ണിൻ്റെ കാഴ്ച്ച ശക്തിക്കും പച്ചമാങ്ങ നല്ലതുതന്നെ. മാങ്ങയിലെ വൈറ്റമിൻ A യാണ് ഈ ഗുണം നൽകുന്നത്. ദിവസവും ശരീരത്തിനുവേണ്ട വൈറ്റമിൻ A യുടെ 20% മാങ്ങയിൽ നിന്നും ലഭിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും മാങ്ങയ്ക്ക് കഴിയും. മാങ്ങയിൽ ടാർ ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കും. ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് മാങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കും. ഹൃദയ ആരോഗ്യത്തിന് മാങ്ങ ഏറെ നല്ലതാണ്. പണ്ടുകാലത്ത് മാങ്ങ പച്ച വെള്ളത്തിൽ ഇട്ടുവെച്ച് ഹൃദയാഘാതം പോലെയുള്ളവർക്ക് ചികിത്സാരീതിയായി ഉപയോഗിക്കാറുണ്ട്. മാങ്ങയിൽ ആൻ്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ പോലെയുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും. മുഖക്കുരുവിനും മുഖത്തെ പാടുകൾക്കുമുള്ള നല്ലൊരു പരിഹാരമാണ് മാങ്ങ.
ചെറുനാരങ്ങ
മലബന്ധത്തെകുറയ്ക്കുന്നു. പ്രമേഹം, ഹൃദ്യോഗസാധ്യതകൾ ഇവയെ കുറയ്ക്കുന്നു. ആരോഗ്യമുള്ള ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചെറുനാരങ്ങ. സിട്രിക് ആസിഡിന്റെ കലവറയാണ് നാരങ്ങ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിൻ C യും ആന്റി ഓക്സിഡൻറും ധാരാളം നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നാരങ്ങ സഹായിക്കുന്നു. എല്ലാ ഡയറ്റിലും നാരങ്ങ ഉൾപ്പെടുത്താറുണ്ട്. നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുവാൻ കാരണം വെയിറ്റ് കുറയാൻ സഹായിക്കുകയും അതുപോലെ ഡയറ്റ് നമ്മൾ നോക്കുമ്പോൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയുവാൻ സാധ്യതയുണ്ട്. അതിനെ തടയാൻ കൂടി നാരങ്ങ നമ്മളെ സഹായിക്കുന്നു. രാവിലെ തന്നെ ചെറു ചൂടുവെള്ളത്തിൽ അല്പം നാരങ്ങ നീര് പിഴിഞ്ഞു ഒഴിച്ച് കുടിക്കുകയാണെങ്കിൽ വയറിൽ ഉണ്ടാകുന്ന എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും ഒരു പരിഹാരമാർഗ്ഗമാണ്. അതുപോലെ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും ഗ്യാസിന്റെ പ്രശ്നങ്ങൾ ഉള്ളവർക്കും ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ് നാരങ്ങ ഇതുപോലെ ഉപയോഗിക്കുന്നത്. ചെറു ചൂടുവെള്ളത്തിൽ നാരങ്ങയും തേനും കൂടി കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് നമ്മുടെ വെയിറ്റ് കുറയാൻ സഹായിക്കുന്നു. ശരീരത്തിലെ മെറ്റാബോളിസം വർധിപ്പിക്കുകയും സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് ശരിയായ രീതിയിൽ നിലനിർത്തുകയും ചെയ്യാൻ നാരങ്ങ സഹായിക്കുന്നു. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. അതുപോലെതന്നെ സ്ഥിരമായി നാരങ്ങ കഴിക്കുകയാണെങ്കിൽ രക്തപ്രവാഹവും ശരീരത്തിലെ ഓക്സിജന്റെ സഞ്ചാരവും വർദ്ധിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നുണ്ട്. കിഡ്നിയിലെ കല്ല് തടയുവാൻ ഏറ്റവും നല്ലൊരു മാർഗമാണ് സ്ഥിരം നാരങ്ങ കഴിക്കുന്നത്. തൊണ്ടയിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് ഏറ്റവും പറ്റിയ ഔഷധമാണ് നാരങ്ങയും തുളസിയിലയും ചേർത്ത് കഴിക്കുന്നത്. നാരങ്ങ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാതെ വരികയും ചെയ്യുന്നു. ബിപി ഉള്ളവർ ചെറുനാരങ്ങ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു.


കാരുപ്പ് (ബ്ലാക്ക് സാർട്ട്)
ദഹനത്തിന് നല്ലത്. കാരുപ്പിലെ ക്ഷാരഗുണം വയറുവേദന, മലവിസർജന പ്രശ്നങ്ങൾ ഇവ അകറ്റാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം ഉള്ളവർക്ക് വളരെ നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ധാതുക്കളും, വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഹിമാലയ നിരകളിൽ നിന്ന് ഉത്ഭവിച്ച കറുത്ത ഉപ്പിൽ അയൺ, പൊട്ടാസ്യം, മറ്റു ധാതുക്കൾ എന്നിവ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് കറുത്ത ഉപ്പ്. കൂടാതെ ധാരാളം ദഹന മരുന്നുകളിലും കറുത്ത ഉപ്പ് ഉപയോഗിക്കുന്നു. കറുത്ത ഉപ്പിന്റെ ക്ഷാരഗുണങ്ങൾ വയറുവേദനയും മലബന്ധവും പരിഹരിക്കാൻ സഹായിക്കുന്നു. ഇതിൽ സോഡിയം ക്ലോറൈഡ്, സൾഫേറ്റ്, അയൺ, മാഗ്നീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വായു കോപത്തിൻറെ പ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. ഭക്ഷണത്തിനുശേഷം കറുത്ത ഉപ്പ് വെറും വെള്ളത്തിൽ കലർത്തി കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് കറുത്ത ഉപ്പ് പേശികളുടെ വേദന, വലിവ് എന്നിവയിൽ നിന്നും മോചനം നൽകുന്നു. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തിൽ നിന്നും ആവശ്യ ധാതുക്കൾ ആഗീകരണം ചെയ്യുവാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ കറുത്ത ഉപ്പ് പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ്.
ജൽജീരയുടെ ഗുണങ്ങൾ:
ഇത് വയറ്റിലെ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു,
ഗ്യാസ് പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടുന്നു, വേനൽക്കാലത്ത് ഇത് ശരീര താപനില നിയന്ത്രിക്കുന്നു, ശരീരത്തിലെ ചൂട് നീക്കം ചെയ്യുന്നു, ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്നു, ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു, അതായത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, അനീമിയ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഇത് നിങ്ങളെ സംരക്ഷിക്കുന്നു, ഗർഭിണികൾക്ക് ഇത് ഗുണം ചെയ്യും, സ്ത്രീകളുടെ ആർത്തവ സമയത്ത് വേദനയ്ക്ക് ഇത് ആശ്വാസം നൽകുന്നു, നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു, ദഹനത്തിന് നല്ലതാണ്.
എങ്ങനെ ഉപയോഗിക്കാം:
ജൽജീര പുളിയില്ലാത്ത മോരിൽ ചേർത്തോ, തണുത്തവെള്ളത്തിലോ, കഞ്ഞിവെള്ളത്തിലോ ചേർത്ത് ഉപയോഗിക്കാം.
ഇത്രയും ഗുണങ്ങൾ ഉള്ള ഈ ജൽജീര പൗഡർനമ്മുടെ എല്ലാവരുടെയും വീട്ടുകളിൽ എപ്പോഴും അത്യാവശ്യമാണ്. ഇതിലെ എല്ലാ ചേരുവകളുടെ ഗുണങ്ങളും വളരെ വിശദമായി നിങ്ങളുടെഅറിവിലേക്ക് എഴുത്തിയിട്ടുണ്ട്. ഇത് സുഹൃത്തുകളുടെ അറിവിലേക്ക് ഷെയർ ചെയ്യുക.
Trikara Jaljeera Powder
Water jeera is very beneficial for our health. But you have to choose the right jaljeera. RCM provides you with the best quality watercress that will cure your stomach problems.
Ingredients;
Fenugreek, Black Pepper, Tipli, Cumin, Mint, Green Mango Powder, Lemon, Black Pepper.
Fennel(perumjeeragam)
Constipation is fine. Deletes gastrable. Very good for digestive problems. Increases metabolism. Good for those with Atma and Kaphakattu. Fenugreek is a very useful spice. Fenugreek is a good remedy for Vayu Komapa. The oil present in fennel is good for relieving colds, bronchitis and urinary obstruction. The leaves of the fennel plant can purify the air. Fenugreek will relieve stomach ailments. Fennel contains components that are equivalent to the female hormone estrogen. For breast milk increase in lactating mothers, drink prepared with fennel three times a day will increase breast milk. This drink can also eliminate the problems associated with menopause. Fennel is an important ingredient in all kinds of medicines and mouthwashes prepared for the relief of toothache.

Black pepper
Black pepper is an herb known as black pepper. The heat of black pepper is beneficial for throat ailments. Pepper is a very important medicine to eliminate the toxins in our stomach, sore throat, cough, shortness of breath, hoarseness, phlegm. Similarly, pepper is very good for colds, fevers and body aches. Similarly, black pepper is very good for digestive problems. Black pepper is good for heartburn, heartburn and constipation. Black pepper is good for reducing the risk of cancer. Black pepper contains anti-bacterial and anti-inflammatory properties. It helps prevent infection. Black pepper also contains vitamin C, an excellent antibiotic that naturally boosts immunity.
Tippali
Tippali is a medicinal plant with a pungent taste similar to black pepper. Tippali is well added to Ayurvedic medicines as a remedy for many diseases. Thipali is very beneficial for toothache, cough, phlegm, liver health, jaundice, digestive problems and loss of appetite. Tipalli is very beneficial in removing stones like stones in the bladder. Tipali is known as the queen of herbs. Thipali is very good for body pain. Tippli is good for digestion and mineral nutrition. Tipali also works as a single ingredient in lowering cholesterol. Tipali is beneficial for Arshas, Jirnajvara, Amavatam and Dysentery.


Cumin (jeeragam)
Helps to boost immunity. Facilitates the digestive process. Very good for blood purification. Improves heart health. Helps relieve heartburn. Although they are small in size, they have many health benefits. They can ward off sickness and solve the constipation and stomach problems that plague many. Cumin is one of the important ones. It is the same thing that we often use in our food and it has many health benefits. Cumin is considered to be a good remedy for many health problems. It contains many elements like magnesium, calcium, potassium, phosphorus, vitamin C and vitamin A. It has many health benefits like removing body fat, strengthening digestion and stomach health. It is a good medicine for many ailments. It just needs to be used in a variety of ways. Health Benefits of Using Cumin Cumin is a good remedy for gas or acidic digestive health. Consuming it on an empty stomach provides relief from gas and acidity problems. Cumin is rich in iron. It is effective for people with problems like anemia. It increases hemoglobin levels and helps in heart and brain health by stabilizing blood flow.
Mint(pudhina)
Mint contains minerals and vitamin C. It helps to get rid of heartburn, nausea, acidity and belching. It also helps in improving digestion as it has antibacterial and antiseptic properties. Mint is very good for cold, headache, air anger, weight loss. As it has anti-bacterial properties, it helps in eliminating waste from our body. Helps get rid of bad breath. This bad breath is caused by improper digestion. It helps to get rid of indigestion. They are also known to improve memory power and cognitive functions. Increases immunity. Beats stress and depression.


Green mango powder
Increases immunity. Helps to cool the body. Vitamin A improves eyesight. It also helps in reducing acidity. Good for digestive problems. The benefits of mangoes are endless. Mangoes are many varieties that are well-liked in our country. Mango is good for cooling the body. Increases immunity. Cold and cough can be prevented by eating green mangoes. Vitamin C in it provides this benefit. Green mango is good for eyesight. Vitamin A in mango provides this benefit. 20% of the daily vitamin A required by the body can be obtained from mangoes. Mango can also reduce bad cholesterol in the body. Mangoes are rich in tar taric acid and malic acid. It reduces acidity in the body. Mango is a good remedy for digestive problems. The fiber it contains makes digestion easier. Mango is very good for heart health. In ancient times, mango green water was used as a treatment for heart attacks. Mangoes are rich in antioxidants. It helps prevent diseases like cancer. Mango is a good remedy for acne and facial blemishes.
Lemon
Reduces constipation. These reduce the risk of diabetes and heart disease. Lemon is an indispensable part of a healthy diet. Lemon is a storehouse of citric acid. Lemon is one of the most helpful in removing toxins from the body. Lemons are rich in vitamin C and antioxidants. Lemon also helps to boost our immune system. Lemon is included in every diet. The reason for including lemon in the diet is that it helps in weight loss and also when we look at the diet, our immune system is likely to decrease. Lemon also helps us to prevent it. If you squeeze a little lemon juice in warm water and drink it in the morning, it is a remedy for all kinds of digestive problems in the stomach. Similarly, lemon is the best remedy for those who have problems like constipation and gas problems. If we eat lemon and honey in hot water, it helps us lose weight very quickly. Lemon helps to increase the body’s metabolism and maintain proper levels of sodium and potassium. Lemon helps to increase the amount of hemoglobin in the body. Likewise, regular consumption of lemon helps us to increase blood flow and oxygen circulation in the body. Regular consumption of lemon is the best way to prevent kidney stones. A combination of lemon and basil leaves is the best remedy for throat infection. Regular use of lemon increases immunity and prevents sudden diseases from affecting our body. It is good for people with BP to consume lemon daily. Potassium helps in controlling BP.


Karup (Black Salt)
Good for digestion. Alkaline properties of karup helps to get rid of abdominal pain and bowel problems. Very good for people with high blood pressure. Helps maintain normal sugar levels in the body. It contains many minerals and vitamins. Originating from the Himalayan ranges, black salt contains rich amounts of iron, potassium and other minerals. Black salt is an important ingredient used in Ayurvedic medicines. Black salt is also used in many digestive remedies. The alkaline properties of black salt help in relieving abdominal pain and constipation. It contains sodium chloride, sulfate, iron and magnesium. This keeps away the problems of Vayu anger. Mix black salt with plain water and drink after meals. It helps in improving digestion. Being rich in potassium, black salt provides relief from muscle pain and spasms. It also helps our body absorb essential minerals from food. Black salt is a boon for diabetic patients as it helps in keeping the sugar levels in the body balanced.
Benefits of Jaljeera:
It cures stomach problems, Gets rid of gas problems, it regulates body temperature in summer, removes heat from body, it strengthens and heals digestive system, helps in weight control i.e. helps in weight loss, it protects you from serious diseases like anemia, it is beneficial for pregnant women, pain during menstruation in women It soothes, keeps your skin healthy and is good for digestion.
How to use:
Jaljeera can be mixed with unsweetened buttermilk, cold water or porridge water.
With so many benefits, this jaljeera powder is always essential in all of our homes. The benefits of all its ingredients are written in detail for your information. Share this with your friends.