ആർ സി എം സ്വച്ഛ ക്വിനോവ വിത്ത്
ക്വിനോവ വിത്തുകൾ സൂപ്പർഫുഡ് ആയി കണക്കാക്കപ്പെടുന്നു. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പോഷകാഹാരമാണ് ക്വിനോവ . മറ്റ് സസ്യഭക്ഷണങ്ങളേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഉയർന്ന പോഷകസമൃദ്ധമായ വിളയാണിത്. സ്വെച്ഛ പ്രീമിയം ക്വിനോവ വിത്തുകൾ ഭാരം കുറഞ്ഞതും രുചികരവും ദഹിക്കാൻ എളുപ്പവുമാണ്. അവയ്ക്ക് ഒരു അതിലോലമായ രുചി ഉണ്ട്, അത് ഏതാണ്ട് ചീരയുടെ ഗണത്തിൽ പെട്ടത്താണ്. ഈ ഉയർന്ന പോഷകഗുണമുള്ള വിത്തുകൾ ഏത് പാചകക്കുറിപ്പിനും രുചി നൽകുന്നു. എളുപ്പമുള്ളതും ഗ്ലൂറ്റൻ രഹിതവുമായ ഭക്ഷണമാണിത്. ക്വിനോവ വിത്ത് ഉപവാസസമയത്ത് കഴിക്കാൻ പറ്റുന്ന ഒന്നാണ്. ഇത് പെട്ടെന്ന് വയറ് നിറയ്ക്കുന്ന ഒരു വസ്തുവാണ്. കുറഞ്ഞ കലോറിയും ഉയർന്ന ഫൈബർ വിത്തുകളും ഉള്ള ഇവയുടെ ഏറ്റവും മികച്ച ഭാഗം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ സ്വെച്ച പ്രീമിയം ക്വിനോവ വിത്തുകൾ സഹായിക്കുന്നു.
ചീരയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു ധാന്യമാണ് ക്വിൻവ. ഇതിൻ്റെ പ്രത്യേകത ചോറിനും ഗോതമ്പിനും പകരം ഉപയോഗിക്കാൻ പറ്റുന്ന ഒരു ആഹാരമാണ്. വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ നല്ലൊരു ഫുഡ് ആണ് ഇത്. കൊളസ്ട്രോൾ, ഷുഗർ ഇവ വരാതിരിക്കാനും വന്നതിനെ നിയന്ത്രിക്കാനും പറ്റിയ സൂപ്പർ ഫുഡ് ആണ് ക്വിൻവ. ഇത് നമ്മൾ കഴിച്ചാൽ പെട്ടെന്ന് വിശക്കില്ല. ക്വിൻവയിൽ കാൽസ്യം, നാച്ചുറൽ ഒമേഗ3 ഫാറ്റി ആസിഡ്, ഫൈബർ, അമിനോ ആസിഡ്, മഗ്നീഷ്യം അങ്ങനെ ഒരുപാട് പറഞ്ഞറിയിക്കാൻ പറ്റാത്ത ഗുണങ്ങൾ ആണ് ഇതിൽ ഉള്ളത്. ഇതിൽ വൈറ്റമിനും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് റെഫുലേറ്റ് ചെയ്യാൻ പറ്റിയ ഫുഡ് ആണ് ഇത്.
ക്വിവയിൽ വൈറ്റമിൻ E ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ചർമ്മത്തിന് വളരെ നല്ലതാണ്. മുഖം തിളക്കം കൂട്ടാൻ ഇത് സഹായിക്കുന്നു. മസ്തിഷ്ക കോശ വികസനത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ ബി 1, വിറ്റാമിൻ ബി 2, വിറ്റാമിൻ ബി 3 എന്നിവ ആരോഗ്യകരമായ ചർമ്മത്തിന് കാരണമാകുന്നു.ഇത് മുടിക്കും, കാഴ്ചക്കും നല്ലതാണ്. കരളിനെ ശക്തിപ്പെടുത്തുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവ ആരോഗ്യകരമായ മെറ്റബോളിസത്തെയും രോഗപ്രതിരോധ സംവിധാനത്തെയും പിന്തുണയ്ക്കുന്നു, ഉയർന്ന ഫൈബറും ദഹനത്തെ സഹായിക്കുന്നു.
ക്വിനോവയിൽ മാക്രോ, മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവയുടെ വിശാലമായ ശ്രേണി നൽകുന്നു. പ്രോട്ടീൻ്റെ ഉയർന്ന നിലവാരമുള്ള ഉറവിടമാണിത്. ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗ്ലൂറ്റൻ രഹിതമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ക്വിനോവ 3 നിറങ്ങളിൽ ഉണ്ട്. വൈറ്റ് ക്വിനോവ, ചുവന്ന ക്വിനോവ, കറുത്ത ക്വിനോവ.
പ്രോട്ടിൻ്റെ ഗുണങ്ങൾ:
രോഗങ്ങളും അണുബാധകളും ഒഴിവാക്കാൻ നിങ്ങളുടെ ശരീരത്തെ ആൻ്റിബോഡികൾ സൃഷ്ടിക്കാൻ സഹായിക്കുന്നു. ശരീരത്തിലുടനീളം ഓക്സിജൻ കൊണ്ടുപോകാൻ നിങ്ങളുടെ രക്തപ്രവാഹത്തെ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ ബാലൻസ്, പ്രമേഹത്തെ നിയന്ത്രിക്കുന്നു, ഉയർന്ന അളവിൽ ഊർജ്ജം ലഭിക്കുന്നു, പരിശീലന വ്യായാമങ്ങളിൽ നിന്ന് കൂടുതൽ ശക്തിയും പേശി വളർച്ചയും. നമ്മുടെ ശരീര നിർമ്മിതിക്കും വളർച്ചയ്ക്കും സഹായകമായ പ്രധാന ഘടകമാണ് പ്രോട്ടീൻ. നമ്മുടെ ശരീരത്തിലെ കോശങ്ങൾ, മുടി, ദഹനരസങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിന് ഏറ്റവും അത്യാവശ്യമായ ഘടകമാണ് പ്രോട്ടീൻ. മസിലുകൾക്ക് വളരെ ആവശ്യമാണ് പ്രോട്ടീൻ. ഒരാളുടെ ശരീരഭാരത്തിനനുസരിച്ച് ഒരു കിലോഗ്രാമിന് ഒരു ഗ്രാം എന്ന് തോതിൽ പ്രോട്ടീൻ ഓരോ ദിവസവും ഭക്ഷണത്തിൽ നിന്ന് ലഭിക്കണം. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഒന്നാണ് ക്വിൻവ.
പ്രോട്ടീൻ കുറവിന്റെ ദോഷങ്ങൾ:
പ്രോട്ടീൻ കുറവുമൂലം നമുക്ക് പല അസുഖങ്ങളും ഉണ്ടാകും മുടികൊഴിച്ചിൽ, ചർമം വരണ്ടു പോവുക, നഖങ്ങൾ പൊട്ടിപ്പോവുക, ശരീരത്തിൽ നീര് വരുക, മുടിക്ക് പലതരത്തിലുള്ള കളർ, മൂഡ് ചെയ്ഞ്ചിങ്ങ്, ക്ഷീണം അനുഭവപ്പെടും, അമിത വിശപ്പ്, പേശികളുടെ ബലം നഷ്ടപ്പെടും, അസ്ഥി ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത, പ്രതിരോധശേഷി ദുർബലമാകും., ഫാറ്റി ലിവർ സംഭവിക്കാം, മന്ദഗതിയിലുള്ള മെറ്റബോളിസം, മോശം ഏകാഗ്രതയും പഠന പ്രശ്നവും, രക്തത്തിലെ പഞ്ചസാരയുടെ മാറ്റം പ്രമേഹത്തിലേക്ക് നയിച്ചേക്കാം, മന്ദഗതിയിലുള്ള മുറിവ് ഉണക്കലും മോശം ചർമ്മത്തിൻ്റെ ആരോഗ്യവും, കുട്ടികളിൽ വളർച്ച മുരടിപ്പ്, കൂടുതൽ ഗുരുതരമായ അണുബാധകൾ, അനീമിയ ഇതൊക്കെ പ്രോട്ടീന്റെ കുറവുമൂലം സംഭവിക്കുന്നതാണ്
അയൺ:
അയൺ ലഭിക്കാതെ ആയാൽ നമ്മുടെ രക്തത്തിലെ ഹിമോ ഗ്ലോബിൻ അളവ് കുറഞ്ഞ് നമുക്ക് വിളർച്ച അനുഭവപ്പെടും. ഇത് പ്രത്യേകിച്ചും ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ത്രീകളിലും കൗമാരക്കാരിലുമാണ്. അയൺ കുറഞ്ഞാൽ തന്നെ കുട്ടികളിലെ പഠിക്കുവാനുള്ള താല്പര്യം കുറയും. അതുപോലെ തന്നെ അയൺ കുറഞ്ഞാൽ കൈക്കാൽ കഴപ്പ്, കൈക്കാൽ തരിപ്പ്, ഉറക്കം വരിക, ഒരു കിതപ്പ് സംഭവിക്കുക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക അങ്ങനെയുള്ള ഒരുപാട് ദോഷഫലങ്ങൾ അയൺ കുറവുമൂലം നമുക്ക് സംഭവിക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അനീമിയ എന്ന അസുഖം. അയൺ ഹീമോഗ്ലോബിൻ രൂപീകരണത്തിന് ആവശ്യമാണ്.
കാൽസ്യം:
ശരീരത്തിന് കാൽസ്യം വളരെ പ്രധാനപ്പെട്ടതാണ്. പ്രത്യേകിച്ച് എല്ലുകളുടെ ആരോഗ്യത്തിനും പല്ലുകളുടെ ആരോഗ്യത്തിനും കാൽസ്യം വളരെ പ്രാധാന്യം അർഹിക്കുന്നു. ശക്തമായ അസ്ഥികളുടെ നിർമാണത്തിനും അതുപോലെതന്നെ നമ്മുടെ പേശികളുടെ പ്രവർത്തനത്തിനും ഞരമ്പുകളുടെ പ്രവർത്തനം ഒക്കെ കാൽസ്യം അത്യാവശ്യമാണ്.അതുപോലെതന്നെ കാൽസ്യത്തിൻ്റെ കുറവുമൂലം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് എല്ലുതേയ്മാനം.കാൽസ്യം അസ്ഥി രൂപീകരണത്തിന് ആവശ്യമാണ്
വിറ്റാമിൻ ബി കോംപ്ലക്സ്:
വിറ്റാമിൻ ബി കോംപ്ലക്സ് ഊർജ്ജ ഉൽപാദനത്തിന് ആവശ്യമാണ്. എല്ലാം വിറ്റാമിനുകളുടെയും ഒരു കൂട്ടത്തെയാണ് വിറ്റാമിൻ ബി കോംപ്ലക്സ് എന്ന് പറയുന്നത്. വിറ്റമിൻ A യുടെ ഗുണം എന്ന് പറയുന്നത് കണ്ണ്, ത്വക്ക്, മുടി എന്നിവയുടെ ആരോഗ്യത്തിനും ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് വിറ്റാമിൻ A, വിറ്റാമിൻ B ചുവന്ന രക്താണുക്കളുടെ നിർമാണത്തിനും ത്വക്കിൻ്റെ സംരക്ഷണത്തിനും വായ്പുണ്ണ് എന്ന അസുഖത്തിനും എല്ലാം വിറ്റാമിൻ B വളരെ നല്ലതാണ്, വിറ്റാമിൻ C ത്വക്ക്, പല്ല്, രക്തകോശങ്ങൾ ഇവയുടെ ആരോഗ്യത്തിനും, വിറ്റാമിൻ D എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും, വിറ്റാമിൻ E നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനും, ബ്യൂട്ടി വിറ്റാമിനും എന്നും അറിയപ്പെടുന്നു, വിറ്റാമിൻ K ത്വക്ക്, പല്ല്, രക്തകോശങ്ങൾ എന്നിവയുടെ ആരോഗ്യത്തിനും അതുപോലെതന്നെ മുറിവുണ്ടാകുമ്പോൾ രക്തം വാർന്നു പോകാതിരിക്കാനും രക്തത്തെ കട്ടപിടിപ്പിക്കാൻ സഹായിക്കുന്നു, വിറ്റാമിൻ B12 ഓർമ്മശക്തിക്കും കൈകാൽ കഴപ്പ്, മരവിപ്പ് ഇതിനെയൊക്കെ ആവശ്യമാണ്.
മഗ്നീഷ്യം:
മഗ്നീഷ്യം നാഡീവ്യവസ്ഥയ്ക്ക് ആവശ്യമാണ്.നമ്മുടെ ശരീരത്തിന് വേണ്ട ഒരു പ്രധാന ഘടകം തന്നെയാണ് മഗ്നീഷ്യം. ഇത് നമ്മുടെ പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. അതുപോലെതന്നെ സ്ത്രീകൾക്ക് ഉണ്ടാകുന്ന ആർത്തവ വേദന കുറയ്ക്കുവാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുവാനും അസ്ഥികളുടെ ആരോഗ്യത്തിനും ഉറക്കക്കുറവുള്ളവർക്കും ഒക്കെ മഗ്നീഷ്യം വളരെ നല്ലതാണ്.
സിങ്ക്:
സിങ്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ ഒരു മൂലകമാണ്. നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങൾക്കും സിങ്ക് അത്യാവശ്യമാണ്. അതുപോലെതന്നെ മുടിയുടെ ആരോഗ്യത്തിനും ആവശ്യമാണ്. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ സിങ്ക് വളരെ പ്രാധാന്യം അർഹിക്കുന്നു. ശരിയായ വളർച്ചയ്ക്കും വികാസത്തിനും രോഗപ്രതിരോധശേഷിക്കും സിങ്ക് വളരെ അത്യാവശ്യമാണ്.
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഓരോരുത്തർക്കും കഴിക്കാൻ പറ്റിയ ഏറ്റവും നല്ല ഫുഡ് ആണ് ക്വിൻവാ. രാത്രിയിൽ ഭക്ഷണം ക്വിൻവയാക്കുക. അതിനോടൊപ്പം തന്നെ നല്ല രീതിയിൽ എക്സസൈസ് ചെയ്യുക. പെട്ടെന്ന് തന്നെ നിങ്ങൾക്ക് റിസൾട്ട് കിട്ടും. ഉയർന്ന പോഷകഗുണമുള്ള വിത്തുകൾ ആണ് ക്വിൻവ. ഇത് പ്രോട്ടീനും ഫൈബറുകളും കൊണ്ട് സമ്പന്നമാണ്. പാചകം എളുപ്പവും അരിക്ക് സമാനവുമാണ്. എല്ലാ പ്രായക്കാർക്കും കഴിക്കാം. കൊഴുപ്പ് കുറവുള്ള പോഷകാഹാരം. സന്തുലിതമായ അമിനോ ആസിഡ് ശ്രേണിയുമുള്ളവയാണ്. ധാരാളം ഭക്ഷ്യ ഫൈബറും, അയണും, മഗ്നീഷ്യം, മാന്ഗനിസും, റിബോയാമിന് ഉണ്ട്. ഗ്യൂറ്റിൻ രഹിതമാണ്. ഇതിന്റെ ഇലകൾ പോഷക സമ്പന്നമാണ്. കിച്ചടി, പൊങ്കൽ, ഇഡലി, ദോശ, ലഡു, ഉപ്പ്മാവ്, ഹൽവ എന്നിവയെല്ലാം നിർമ്മിക്കാൻ ഉപയോഗിക്കാം.
100 ഗ്രാം ക്വിനോവയിൽ 368 KCAL ഊർജം, മാസ്യം 14 ഗ്രാം, കൊഴുപ്പ് 71 ഗ്രാം, കാർബോഹൈഡ്രേറ്റ് 64 ഗ്രാം, ഭക്ഷ്യ ഫൈബർ 7 ഗ്രാം, സോഡിയം 5 മി.ഗ്രാം എന്നിങ്ങനെ പോഷക ലഭ്യത അടങ്ങിയിട്ടുണ്ട്. കുട്ടികളിലെ പോഷക നിലവാരം ഉയർത്താനും അവർക്ക് മാംസ്വവും കാർബോ ഹൈഡ്രേറ്റും വേണ്ട രീതിയിൽ എത്തിക്കാനും ശരീരത്തിലെ അമിനോ അസിഡിന്റെ സന്തുലിനത്തിനും ക്വിനോവക്ക് സാധിക്കുന്നു. കൊഴുപ്പ് കുറവായതിനാൽ ചീത്ത കൊളസ്ട്രോളിനെ കുറിച്ച് നമ്മുടെ ഹൃദയത്തെ സംരക്ഷിക്കുന്നു. ഗ്ലൈസെമിക് ഇന്റക്സ് കുറവായതിനാൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സാധിക്കുന്നു. മദർ ഫുഡ് എന്നാണ് ക്വിനോവ സ്വീഡിനെ വിളിക്കുന്നത്.
പാകം ചെയ്ത് ക്വിനോവയിൽ അടങ്ങിയ പോഷകങ്ങൾ:
എങ്ങനെ കഴിക്കാം:
പുലാവ്, ഖീർ, കട്ലറ്റ്, ദോശ, ഇഡ്ലി, ചില്ല, പാൻകേക്കുകൾ, ഖമൻ, സ്മൂത്തി, ഹൽവ, ഖിച്ഡി, കേക്ക്, തൈര് ക്വിനോവ, ഉപ്പുമാവ്, സാലഡ് തുടങ്ങി വിവിധ പാചകക്കുറിപ്പുകൾ നിങ്ങൾക്ക് തയ്യാറാക്കാം.
ഉപഭോഗം: എല്ലാ പ്രായക്കാർക്കും ഇത് കഴിക്കാം, അവർക്ക് ആവശ്യമായ പോഷകങ്ങൾ ലഭിക്കും. ആരോഗ്യമുള്ള മുതിർന്നവർക്കും പ്രായമായവർക്കും 100-170 ഗ്രാം പാകം ചെയ്ത ക്വിനോവ കഴിക്കാം. 5-18 വയസ്സിനിടയിലുള്ള കുട്ടികൾക്ക് പാകം ചെയ്ത ഭക്ഷണത്തിന് 50-80 ഗ്രാം ക്വിനോവ കഴിക്കാം. കിഡ്നി പ്രശ്നമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കാം. കാരണം പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണമാണ്. വെയിറ്റ് കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്വിനോവ വളരെ നല്ലതാണ്. കാരണം പ്രോട്ടീൻ കൂടുതൽ ഉള്ളതുകൊണ്ട് അമിത വിശപ്പിനെ കുറയ്ക്കും.
RCM Swachha Quinoa Seed
Quinoa seeds are considered a superfood. Quinoa is the most protein rich food. It is a highly nutritious crop that contains more protein than other plant foods. Swachha Premium Quinoa Seeds are light, tasty and easy to digest. They have a delicate flavor that is almost spinach-like. These highly nutritious seeds add flavor to any recipe. It’s an easy, gluten-free meal. Quinoa seeds are one of the best foods to eat during fasting. It is an instant stomach-filler. The best part about these low calorie and high fiber seeds is that Svechta Premium Quinoa Seeds help you lose weight.
Quinoa is a grain of the spinach family. Its specialty is that it can be used as a substitute for rice and wheat. This is a good food for those who want to lose weight. Quinoa is a super food that prevents and controls cholesterol and sugar. If we eat this, we will not be hungry soon. Quinoa is rich in calcium, natural omega-3 fatty acids, fiber, amino acids, magnesium, and countless other benefits. It is rich in vitamins and minerals. This is the perfect food to refulfill the thyroid.
Quiva is rich in vitamin E. So it is very good for the skin. It helps to brighten the face. Very good for brain cell development. Vitamin B1, Vitamin B2 and Vitamin B3 contribute to healthy skin. It is good for hair and eyesight. Strengthens the liver. Omega 3 fatty acids reduce the risk of heart disease, vitamin A, vitamin C and vitamin E support a healthy metabolism and immune system, and the high fiber helps with digestion.
Quinoa provides a wide range of macro and micronutrients. It is a high-quality source of protein. Rich in antioxidants. Contains a lot of fiber. It is gluten free. It helps in weight loss. Quinoa comes in 3 colors. White quinoa, red quinoa, and black quinoa.
Benefits of protein:
Helps your body produce antibodies to fight off diseases and infections. Your bloodstream helps carry oxygen throughout your body. Blood sugar balance, diabetes control, higher energy levels, greater strength and muscle growth from training exercises. Protein is the main component that helps our body structure and growth. Protein is the most essential building block for our body’s cells, hair, digestive juices, etc. Muscles need protein. One gram of protein per kilogram of body weight should be obtained from food each day. Quinoa is one of the most protein rich.
Disadvantages of protein deficiency:
Due to lack of protein, we have many diseases like hair loss, dry skin, cracked nails, body fluid, different hair color, mood changes, fatigue, excessive appetite, loss of muscle strength, risk of bone fractures, weakened immunity, fatty liver can occur, sluggish. Metabolism, poor concentration and learning problems, changes in blood sugar can lead to diabetes, slow wound healing and poor skin health, stunted growth in children, more serious infections, and anemia are all caused by protein deficiency.
Iron:
If we don’t get enough iron, the amount of hemoglobin in our blood will decrease and we will feel anemic. It is especially felt in women and teenagers. Iron deficiency will reduce the interest in learning in children. Likewise, if iron is low, we will experience many negative effects such as numbness in hands and feet, tingling in hands and feet, sleepiness, a feeling of fatigue, and feeling tired all the time. Anemia is the most important disease. Iron is required for hemoglobin formation.
Calcium:-
Calcium is very important for the body. Calcium is especially important for bone health and teeth health. Calcium is essential for building strong bones as well as the functioning of our muscles and nerve function.
Vitamin B Complex:-
Vitamin B complex is needed for energy production. Vitamin B complex is a group of all vitamins. The benefits of vitamin A are also very important for the health of eyes, skin and hair. Vitamin D for bone and teeth health, Vitamin E for nerve and red blood cell health, also known as the beauty vitamin, Vitamin K is needed for healthy skin, teeth and blood cells, as well as blood clotting to prevent bleeding when injured, and vitamin B12 is needed for memory, numbness and tingling in the hands and feet.
Magnesium:-
Magnesium is necessary for the nervous system. Magnesium is an important element that our body needs. It is very beneficial for the health of our teeth and bones. Similarly, magnesium is very good for reducing menstrual pain in women, improving the quality of sleep, bone health and insomnia.
Zinc:
Zinc is an essential element for our body. Zinc is essential for many functions in our body. It is also necessary for hair health. Zinc is very important in boosting immunity. Zinc is essential for proper growth, development and immunity.
Quinoa is the best food for anyone who wants to lose weight. Make quinoa food at night. Also exercise well. You will get results immediately. Quinoa is a highly nutritious seed. It is rich in protein and fibers. Cooking is easy and similar to rice. Can be eaten by all ages. Low fat diet. They also have a balanced amino acid sequence. Ribeye is rich in dietary fiber, iron, magnesium, and manganese. Gluten free. Its leaves are rich in nutrients. It can be used to make kichdi, pongal, idli, dosa, laddu, salt dough and halwa.
100 grams of quinoa contains 368 KCAL energy, 14 grams of fat, 71 grams of fat, 64 grams of carbohydrates, 7 grams of dietary fiber, and 5 mg of sodium. Quinoa can improve the nutritional status of children, provide them with adequate amounts of meat and carbohydrates, and balance amino acids in the body. Being low in fat protects our heart from bad cholesterol. It can also control blood sugar due to its low glycemic index. Quinoa swede is called mother food.
Nutrients in Cooked Quinoa:
How to eat:
You can prepare various recipes like pulao, kheer, cutlet, dosa, idli, chilla, pancakes, khaman, smoothie, halwa, khichdi, cake, curd quinoa, uppuma, salad and more.
Consumption: It can be consumed by all age groups and they will get the required nutrients. Healthy adults and the elderly can consume 100-170 grams of cooked quinoa. Children between the ages of 5-18 can eat 50-80 grams of quinoa per cooked meal. Those with kidney problems can take it as per doctor’s advice. Because it is a high protein food. Quinoa is great for those who want to lose weight. Because it is high in protein, it reduces hunger pangs.