Benefits of Jal Sanjay Soil Moisturizer
മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ഈർപ്പം നിലനിർത്തുന്നതിനും, മികച്ച വിളവ് നൽകുന്നതിനും വേണ്ടി രൂപകൽപ്പന ചെയ്ത 100% ജൈവ മണ്ണ് മോയ്സ്ചറൈസറാണ് ജൽ സഞ്ചയ്. സിട്രസ് പഴത്തൊലി, വാഴത്തൊലി സത്ത്, കരിമ്പ് ബാഗാസ് സെല്ലുലോസ് തുടങ്ങിയ ചേരുവകളിൽ നിന്ന് നിർമ്മിച്ച ഇത് പോഷകങ്ങൾ നൽകുകയും മണ്ണിന്റെ വെള്ളം നിലനിർത്താനുള്ള ശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സസ്യ സത്ത്, പ്രകൃതിദത്ത വേരുകളുടെ വളർച്ചാ വസ്തുക്കൾ എന്നിവ ഉപയോഗിച്ച് രൂപപ്പെടുത്തിയ ജൽ സഞ്ചയ് വേരുകളുടെ വികസനത്തെ പിന്തുണയ്ക്കുകയും മണ്ണിനെ ജൈവവസ്തുക്കളും സൂക്ഷ്മ പോഷകങ്ങളും കൊണ്ട് സമ്പുഷ്ടമാക്കുകയും ചെയ്യുന്നു.
ചില സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ദൗർലഭ്യം മൂലം കഷ്ടപ്പെടുന്ന കൃഷിക്കാർക്ക് വേണ്ടവണ്ടർഫുൾ പ്രൊഡക്കറ്റാണ് ജൽ സഞ്ചയ്. 68% കൃഷിയോഗ്യമായ സ്ഥലങ്ങളിലും വെള്ളമില്ലാത്ത അവസ്ഥ വരാറുണ്ട്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് കൃഷിക്കാർക്ക് ഏതാണ്ട് 11.9% വരെ വിളവ് കുറവാണ് ലഭിക്കുന്നത്. ഇതിനു കാരണം കൃഷിഭൂമിയിലെ വെള്ളമില്ലായ്മയാണ്. ധരാളംളം ഭൂഗർഭജലം ഉപയോഗിക്കുന്നതുകൊണ്ട് ആ വെള്ളം താഴേയ്ക്ക് താഴ്ന്ന് താഴ്ന്ന് പോകുന്നു. കൃഷിക്ക് സബ്‌സിടിഒക്കെ ലഭിച്ചാലും വെള്ളമില്ലായ്മ അവരെ ദുരിതത്തിലാക്കുന്നു. ലോകാത്താകാമാനമുള്ള കൃഷിക്കാർക്ക് ആവശ്യമുള്ള പ്രൊഡക്കറ്റാണ് ജൽ സഞ്ചയ്.
ഏതു കോണിലുമുള്ള കൃഷിക്കാർക്കും വെള്ളത്തിൻ്റെ ബുദ്ധിമുട്ടില്ലാതെ കൃഷി ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ജൽ സഞ്ചയ്. ഏത് വിളവും വെള്ളത്തിൻ്റെ പ്രശ്നമില്ലാതെ യഥേഷ്ടം കൃഷി ചെയ്യാൻ സഹായിക്കുകയാണ് ജൽ സഞ്ചയ് കൊണ്ട് ഉദ്ദേശിക്കുന്നത്. പഴങ്ങളുടെ തൊലിയാണ് ഇതിൻ്റെ പ്രധാന ചേരുവ. ഇത് 100 % ബയോഡിഗ്രബിൾ ആണ്. മണ്ണിൽ അലിഞ്ഞുചേരും. സിട്രസ് തൊലികൾ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ നല്ല ഉറവിടമാണ്. ഇത് മനുഷ്യനോ പ്രകൃതിക്കോ യാതൊരു വിധത്തിലുമുള്ള ദോഷം ചെയ്യില്ല. ഇത് 100 % ഓർഗാനിക് ആയതുകൊണ്ട് ഉപയോഗിക്കുന്നവർക്കോ, മനുഷ്യർക്കോ, പ്രകൃതിക്കോ, പരിസ്ഥിതിക്കോ ദോഷകരമല്ല.
ഭക്ഷ്യയോഗ്യമായ പഴത്തൊലികളിൽ നിന്ന് നിർമ്മിച്ച 100% ജൈവ വിസർജ്ജ്യവും 100% ജൈവ പോളിമറും. ദീർഘനാളത്തെ പഠനങ്ങളും ഗവേഷണങ്ങളും നടത്തി കണ്ടു പിടിച്ച ഈ പ്രൊഡക്കറ്റ് പല വിധത്തിലുള്ള ഗവൺമെൻ്റ് ഏജൻസികളുടെയും പരീക്ഷണത്തിന് വിധേയമാക്കി ടെസ്റ്റ് ചെയ്ത് സർട്ടിഫൈ ചെയ്ത് ഉപയോഗ്യമാണെന്നും ഗുണമുണ്ടെന്നും ബോധ്യപ്പെട്ടിട്ടുള്ളതാണ്. മണ്ണിന്റെ ജലം നിലനിർത്താനുള്ള ശേഷി വർദ്ധിപ്പിക്കുന്നു. അവശ്യ സൂക്ഷ്മ പോഷകങ്ങൾ ഉപയോഗിച്ച് മണ്ണിനെ പോഷിപ്പിക്കുന്നു. കൃഷിക്ക് മണ്ണ് പാകപ്പെടുത്തുന്ന സമയത്ത് അതായത് നിലം ഉഴുതുന്ന സമയത്ത് ഇത് ചേർക്കാനാണ് കമ്പനി പറഞ്ഞിരിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കായി വെള്ളം അതിന്റെ ഭാരത്തിന്റെ 50 മടങ്ങ് വരെ വെള്ളം നിലനിർത്താൻ അതായത് ആഗീകരണം ചെയ്യാൻ ഇതിനു സാധിക്കും. അത് വെള്ളത്തെ പിടിച്ച് നിർത്തും. സാധാരണ നമ്മൾ കൃഷിക്ക് വെള്ളം നന്നയ്ക്കുമ്പോൾ നനഞ്ഞു കഴിഞ്ഞാൽ ബാക്കിയുള്ള വെള്ളം ഒഴുകി പോകും. പക്ഷെ ജൽസഞ്ചയ് ഉപയോഗിച്ചാൽ 50 മടങ്ങ് വരെ വെള്ളത്തെ പിടിച്ച് നിർത്തും. അങ്ങനെ കൃഷിയിടത്തിൽ എപ്പോഴും ജലാംശം നിലനിർത്തുമ്പോൾ ചെടിക്ക് ആവശ്യമുള്ള വെള്ളം ദീർഘകാലം യഥേഷ്ടം കിട്ടാൻ സഹായിക്കും. ഇതുമൂലം വിളകൾക്ക് കൂടുതൽ പുഷ്ടി ഉണ്ടാകും. വിളവ് കൂടുതൽ ഉണ്ടാകും.
ജൽ സഞ്ചയുടെ 60% – 65% ജൈവവസ്തുക്കൾ ആണ്. 35% മുതൽ 40% വരെ ജൈവ കാർബൺ ആണ്. അതായത് മണ്ണിൻ്റെ ഫലപുഷ്ടി വർദ്ധിപ്പിക്കാൻ സഹായിക്കുന്നതാണ്. ബാക്കിയുള്ള 1% മുതൽ 5% വരെ മാത്രമേ ട്രേസ് എലമെന്റ് ഉണ്ടാക്കുന്നുള്ളൂ. 1 ഏക്കർ കൃഷിയിടത്തിൽ 5 kg ജൽ സഞ്ചയ് വേണം. മണ്ണിൽ കൃഷി ചെയ്യുന്ന എല്ലാ വിളകൾക്കും ഇത് ഉപയോഗിക്കാം.
ജൽ സഞ്ചയ് എങ്ങനെ മണ്ണിൽ പ്രവർത്തിക്കും

ആദ്യം മണ്ണ് വെള്ളത്തെ വലിച്ചെടുക്കും. അതിനു ശേഷം ബാക്കി വരുന്ന വെള്ളം ഇത് ആഗീകരണം ചെയ്യും. ജൽ സഞ്ചയ് ഒരു സ്പോഞ്ച് പോലെ ആഗീകരണം ചെയ്യും. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴിഞ്ഞ് മണ്ണ് ഡ്രൈ ആകുന്ന സമയം ജൽ സഞ്ചയ് ആഗീകരണം ചെയ്തു വെച്ച വെള്ളം മണ്ണിലേക്ക് വിട്ടുകൊടുക്കും. ജൽ സഞ്ചയ് മണ്ണിലേക്ക് വെള്ളം തിരികെ വിട്ടുകൊടുക്കുമ്പോൾ മണ്ണിലെ ഈർപ്പനില നിലനിർത്തുന്നു. അപ്പോ കൃഷിക്ക് അനുയോജ്യമായ ഒരു സാഹചര്യം ഉണ്ടാകുന്നു. സാധാര കൃഷിയിടം നന്നയ്ക്കുന്ന ദിവസങ്ങളുടെ എണ്ണം കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നതു മൂലം സാധിക്കും. നിങ്ങൾ കൃഷിയിടം 10 ദിവസം കൂടുമ്പോൾ ആണ് നനയ്ക്കുന്നതെങ്കിൽ ജൽ സഞ്ചയ് ഉപയോഗിക്കുകയാണെങ്കിൽ 20 ദിവസം കൂടുമ്പോൾ നനച്ചാൽ മതിയാകും. വെള്ളത്തിൻ്റെ അളവ് കുറയ്ക്കുക മാത്രമല്ല. തൊഴിലാളികളുടെ ചെലവ് കുറയ്ക്കാനും, കറൻ്റ് ചാർജും കുറയ്ക്കാനും സാധിക്കും. അപ്പോ വരുമാന വളർച്ചയുണ്ടാകും.
ചേരുവകളും അതിന്റെ ഗുണങ്ങളും:

സിട്രസ് പഴത്തൊലി – മണ്ണിനെ സമ്പുഷ്ടമാക്കുകയും സൂക്ഷ്മജീവികളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളും ഓർഗാനിക് ആസിഡുകളും അടങ്ങിയിരിക്കുന്നു. കോശവിഭജന വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും, ചില എൻസൈമുകളുടെ പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും, സസ്യഭാഗങ്ങളിലേക്ക് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുന്നു.
വാഴത്തൊലി സത്ത് – വാഴത്തൊലിയുടെ സത്തിൽ സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ വിലയേറിയ പോഷകങ്ങൾ, വിറ്റാമിനുകൾ, ഫ്ലേവനോയ്ഡുകൾ, അവശ്യ അമിനോ ആസിഡുകൾ, വളർച്ചാ ഉത്തേജകങ്ങൾ, പ്രത്യേകിച്ച് പൊട്ടാസ്യത്തിന്റെയും ഫോസ്ഫറസിന്റെയും ഉറവിടവും അടങ്ങിയിട്ടുണ്ട്. ഇത് ആൻ്റിഓക്സിഡൻ്റുകളാൽ സമ്പുഷ്ടമാണ്
ശക്തമായ വേരുകളുടെ വികസനത്തിനും സസ്യ ആരോഗ്യവും പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.
കരിമ്പ് ബാഗാസ് സെല്ലുലോസ് – മണ്ണിന്റെ ഘടനയും ഈർപ്പം നിലനിർത്തലും വർദ്ധിപ്പിക്കുകയും ദീർഘകാല മണ്ണിന്റെ ഫലഭൂയിഷ്ഠതയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് മണ്ണിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു. മണ്ണിന്റെ ആരോഗ്യവും ഫലഭൂയിഷ്ഠതയും മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത മണ്ണ് ഭേദഗതിയായി വർത്തിക്കുന്ന, കാർഷിക രീതികൾ മെച്ചപ്പെടുത്താൻ കരിമ്പ് ബാഗാസ് സെല്ലുലോസ് സഹായിക്കുന്നു.
സവിശേഷതകൾ
ജൈവ മണ്ണ് മോയ്‌സ്ചറൈസറുകൾ. 40% വരെ വെള്ളം ലാഭിക്കാൻ സഹായിക്കുന്നു. വിള വിളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. വളങ്ങളുടെ അളവ് കുറയ്ക്കുന്നതിനെ പിന്തുണയ്ക്കുന്നു.
എങ്ങനെ ഉപയോഗിക്കാം

ജൽ സഞ്ചയ് വളം/കമ്പോസ്റ്റ്/ഡ്രൈ മണ്ണ് എന്നിവയുമായി കലർത്തി വിത്ത് ഡ്രിൽ മെഷീൻ ഉപയോഗിച്ചോ അല്ലെങ്കിൽ ലളിതമായി വിതറിയോ വയലിലുടനീളം വിതറുക. ജൽ സഞ്ചയ് മണ്ണിൽ ശരിയായി കലരുന്നുണ്ടെന്ന് ഉറപ്പാക്കാൻ പാടം നന്നായി ഉഴുതുമറിക്കുക. വിതയ്ക്കുകയോ നടുകയോ ചെയ്യുക, ചെടിയുടെ വേരുള്ള ഭാഗത്ത് അതായത് വേരുള്ള ഉയരത്തിൽ ആണ് ഇത് ഉണ്ടാകേണ്ടത്. അപ്പോൾ മാത്രമേ അത് ഹോൾഡ് ചെയ്യുന്ന വെള്ളം ചെടിക്ക് വലിച്ചെടുക്കാൻ കഴിയൂ. ഉപരിതലത്തിൽ ആയാലോ താഴെ ആയാലോ പറ്റില്ല. വേരു വരുന്ന ഭാഗത്ത് വേണം ഇത് ഇടാൻ. ജൽ സഞ്ചയ് പ്രയോഗിച്ചതിന് ശേഷം നനയ്ക്കുന്നത് ഉറപ്പാക്കുക.
ശുപാർശ അളവ്: 1 ഏക്കറിന് 5 കിലോ (മണ്ണിന്റെ തരം അനുസരിച്ച് വ്യത്യാസപ്പെടാം)
സുരക്ഷിതവും ഉപയോഗിക്കാൻ എളുപ്പവുമാണ്: തുടക്കക്കാർക്കും പരിചയസമ്പന്നരായ തോട്ടക്കാർക്കും ഒരുപോലെ അനുയോജ്യമാണ്.
പണത്തിന് മൂല്യം: 40% വരെ വെള്ളം ലാഭിക്കുന്നു, ഇത് പണം ലാഭിക്കാൻ കാരണമാകുന്നു.
ശുചിത്വ പാക്കേജിംഗ്: വ്യക്തമായ ഉപയോഗ നിർദ്ദേശങ്ങളോടെ വൃത്തിയായി പായ്ക്ക് ചെയ്ത ബോക്സിൽ ലഭ്യമാണ്.
സംഭരണം – നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. കുട്ടികൾക്ക് എത്താത്തിടത്ത് സൂക്ഷിക്കുക.
ഷെൽഫ് ലൈഫ് – നിർമ്മാണ തീയതി മുതൽ 3 വർഷം മുമ്പ് ഏറ്റവും അനുയോജ്യം.
അടിസ്ഥാന മുൻകരുതലുകൾ:
നനഞ്ഞ കൈകളാൽ തൊടരുത്, നനഞ്ഞ പാത്രങ്ങൾ, വയലുകൾ, മണ്ണ് മുതലായവയിൽ നിന്ന് അകറ്റി നിർത്തുക.
നനഞ്ഞ മണ്ണിൽ ഇത് ഇടരുത്.