Swechha Besan
സ്വേച്ഛാ ബേസൻ
ഇന്ന് ജീവിത ലാഭത്തിനു വേണ്ടി ഭക്ഷ്യവസ്തുകളിൽ മായം ചേർത്ത് പണം സമ്പാദിക്കുന്ന കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഈ ഒരു ലാഭം എത്രയെത്ര ജീവനുകളെയാണ് നഷ്ടപ്പെടുത്തുന്നത്. മായം ചേർന്ന ഭക്ഷ്യവസ്തുകൾ നാം കഴിക്കുന്നതുമൂലം പല മാരക രോഗങ്ങളും നമ്മുക്ക് വന്നു ചേരുന്നു. ഒരു പ്രൊഡക്റ്റിൻ്റെ വില കുറയ്ക്കുന്നതിനോ, അതിൻ്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനോ, അധിക ലാഭത്തിനോ വേണ്ടിയാണ് ഇത് സാധാരണയായി ചെയ്യുന്നത്. ഇത് തടയാൻ നമ്മൾ ഒറ്റക്കെട്ടായി നിലകൊള്ളണ്ട സമയം ആഗതമായി. നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് നല്ല ഭക്ഷണം നമ്മുക്ക് ഓരോർതർക്കും ജനങ്ങളിലേക്ക് എത്തിക്കാം. മനുഷ്യ ശരീരത്തിന് ദോഷകരമായ കെമിക്കലുകൾ ഒന്നും ഇല്ലാത്ത എന്നാൽ ആരോഗ്യ ഗുണങ്ങൾ ഒരുപാടുള്ള ഒരു വണ്ടർഫുൾ പ്രൊഡക്കക്ക്റ്റാണ് സ്വേച്ഛാ ബേസൻ. അതായത് കടലമാവ്. സ്വേച്ഛാ ബേസൻ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ചന പരിപ്പിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. മിനുസമാർന്നതും കട്ടയില്ലാത്തതുമായ സ്ഥിരതയും സമതുലിതമായ ഘടനയും നൽകുന്നതിന് വേണ്ടി ശ്രദ്ധാപൂർവ്വം പൊടിച്ചതാണ് ഇത്. നിങ്ങൾക്ക് ഇതു ഉപയോഗിച്ച് മധുരപലഹാരങ്ങൾ തയ്യാറാക്കുന്നതിനോ, രുചികരമായ ലഘുഭക്ഷണങ്ങൾ ആകട്ടെ, ഇന്ത്യൻ പാചകത്തിന് അത്യാവശ്യമായ പലതരം റസിപ്പികൾക്കുവേണ്ടിയും എല്ലാ അടുക്കളയിലും ഇത് ഉപയോഗിക്കാം. കടല കുടുംബത്തിൽ പെടുന്ന ഒന്നാണ് ചനദാൽ. ഇതിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.
ചനദാൽ എന്ന് അറിയപ്പെടുന്ന കടലമാവ്, പാചക ഉപയോഗത്തിനപ്പുറം വൈവിധ്യമാർന്ന ഒരു ചേരുവയാണ്. കടലമാവിന്റെ അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളും കൊളസ്ട്രോൾ സംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാനുള്ള അതിന്റെ കഴിവും നമ്മുക്ക് മനസ്സിലാക്കാം. ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നത് മുതൽ കൊളസ്ട്രോൾ മാനേജ്മെന്റിൽ സഹായിക്കുന്നത് വരെ, കടലമാവ് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ധാരാളം ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഗോതമ്പ് മാവിന് നല്ലൊരു പകരക്കാരനാണ് കടലമാവ്. ഇത് വൈവിധ്യമാർന്ന പ്രകൃതി ഉൽപ്പന്നമാണ്. നിങ്ങൾക്ക് റൊട്ടി, പരന്ത, ചീല, ഇഡ്ഡലി, ധോക്ല തുടങ്ങി മറ്റെന്തെങ്കിലും കടലമാവുകൊണ്ട് ഉണ്ടാക്കാം! ഇതിന്റെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കടലമാവ് പ്രമേഹ രോഗികൾക്ക് ഒരു സൂപ്പർഫുഡാണ്, പ്രോട്ടീൻ ഇതിൽ കൂടുതലാണ്. കടലമാവ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. കടലമാവ് അയൺ കൊണ്ട് സമ്പുഷ്ടമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.

ഹൃദയാരോഗ്യത്തിന് കടലമാവ്
കടലമാവിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ഗോതമ്പിനേക്കാൾ കടലമാവ് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. ലയിക്കുന്ന നാരുകളാണ് കാലമാവിൽ അടങ്ങിയിരിക്കുന്നത്. കടലമാവിൽ അടങ്ങിയിരിക്കുന്ന നാരുകളും പൊട്ടാസ്യവും രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയരോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. രക്തധമനികളെ അപകടകരമായ പ്ലാക്ക് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിച്ച്, ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താൻ സഹായിക്കുന്നു. ഇത് മൂലമുണ്ടാകുന്ന ഹൃദയാഘാതത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പ്രമേഹത്തിന് കടലമാവ്
കടലമാവിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ, രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുക മാത്രമല്ല ചെയ്യുന്നത്, രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിൽ ആക്കുന്നു. പ്രമേഹമുള്ളവർക്കും ഇത് വളരെ സുരക്ഷിതമാണ്. ലയിക്കുന്ന നാരുകൾ അടങ്ങിയ ഭക്ഷണക്രമം ടൈപ്പ് 2 പ്രമേഹത്തിനുള്ള പരിഹാരമാണ്. ഗ്ലൈസെമിക് സൂചിക കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നില്ല. കടലമാവിന് ഗ്ലൈസെമിക് സൂചിക കുറവാണ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനത്തിലാക്കുന്നു. അതിനാൽ പ്രമേഹമുള്ളവർക്കോ സ്ഥിരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കോ ഇത് ഗുണം ചെയ്യും.

വെയിറ്റ് ലോസിന് കടലമാവ്
ഉയർന്ന പ്രോട്ടീനും നാരുകളും അടങ്ങിയതിനാൽ, കടലമാവ് വയർ നിറക്കാനും വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. കടലമാവ് കലോറി ഉപഭോഗം കുറയ്ക്കുന്നതിലൂടെയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുവാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. വിശപ്പ് ഹോർമോണായ ഗ്രെലിൻ നിയന്ത്രിക്കുന്നതിലൂടെ കടല മാവ് വിശപ്പ് കുറയ്ക്കും.

ചർമ്മ സംരക്ഷണത്തിന് കടലമാവ്
കടലമാവ് പ്രയോഗിക്കുന്നത് ചർമ്മത്തെ ശുദ്ധീകരിക്കാനും, മൃതകോശങ്ങൾ നീക്കം ചെയ്യാനും, തിളക്കമുള്ള നിറം വർദ്ധിപ്പിക്കാനും സഹായിക്കും. ഇതിനു കാരണം കാലമാവിൽ അടങ്ങിയിട്ടുള്ള എക്സ്ഫോളിയേറ്റിംഗ് ഗുണങ്ങളാണ്. കടലമാവ് മുഖത്തെ എണ്ണമയം, അഴുക്ക്, മാലിന്യങ്ങൾ, എന്നിവ നീക്കം ചെയ്യുന്നു. ഇതുമൂലം ഉണ്ടാകുന്ന മുഖക്കുരു, ചർമ്മത്തിലെ കറുത്തപാടുകൾ എന്നിവ ഇല്ലാത്താക്കാൻ കടലമാവ് സഹായിക്കുന്നു. കടലമാവിന് സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ചർമ്മത്തെ നിറം വർദ്ധിപ്പിക്കുകയും മുഖത്തെ ടാൻ നീക്കം ചെയ്യാനും മുഖത്തെ രോമങ്ങൾ സ്വാഭാവികമായി ഇല്ലാതാക്കാനും സഹായിക്കുകയും ചെയ്യുന്നു. മുഖത്തിന് നല്ല തിളക്കം പ്രധാനം ചെയ്യുന്നു.

മുടി സംരക്ഷണത്തിന് കടലമാവ്
നമ്മുടെ മുടിയിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യാനുള്ള കഴിവ് കടലമാവിന് ഉണ്ട്. മുടിക്ക് പോഷണം നൽകാനും തലയോട്ടിയിലെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും കടലമാവ് സഹായിക്കുന്നു. മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും നീളമുള്ളതും മുനുസമുള്ളതും ബലമുള്ളതാക്കുകയും ചെയ്യുന്നു. കടലമാവിൻ്റെ സ്വാഭാവിക ആൻറി ബാക്ടീരിയൽ ഗുണങ്ങൾ തലയിലെ താരനും ഫംഗസ് ബാക്ടീരിയകളും ഇല്ലാതാക്കാനും സഹായിക്കുന്നു. ഫ്രീ റാഡിക്കലുകളുടെ ദോഷകരമായ ഫലങ്ങളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കടലമാവിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയ പ്രോട്ടീൻ മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്നു.
ചനദാലിൻ്റെ പ്രധാന സവിശേഷതകൾ:
100% മികച്ച ഗുണനിലവാരമുള്ള ചനദാലിൽ നിന്ന് നിർമ്മിച്ചത് മിനുസമാർന്നതും കട്ടയില്ലാത്തതുമായ സ്ഥിരത വൈവിധ്യമാർന്ന ഉപയോഗത്തിന് ഏകതാനമായി പൊടിച്ചത് മധുരവും രുചികരവുമായ തയ്യാറെടുപ്പുകൾക്ക് അനുയോജ്യം.
ചനദാൽ നിങ്ങളുടെ ഭക്ഷണത്തിൽ എങ്ങനെ ഉൾപ്പെടുത്താം.
മധുരപലഹാരങ്ങൾ മുതൽ സുഖകരമായ ഭക്ഷണം വരെ. എല്ലാ മധുരവും രുചികരവുമായ വിഭവങ്ങൾക്കും അനുയോജ്യം. വിവിധ പാചകക്കുറിപ്പുകളിൽ ഉപയോഗിക്കാം. ലഡു, പക്കാവട, മുറുക്ക്, മിക്ച്ചർ, ധോഖ, പാൻകേക്കുകൾ, ലഘുഭക്ഷണങ്ങൾ അല്ലെങ്കിൽ ബാറ്റർ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാം. രുചികരമായ വിഭവങ്ങൾക്ക് പൂരിപ്പിക്കലായി ഉപയോഗിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ സ്പ്ലിറ്റ് കടല ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങൾക്ക് അവയുടെ നിരവധി ആരോഗ്യ ഗുണങ്ങൾ ആസ്വദിക്കാനും നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യം ചേർക്കാനും കഴിയും.
എന്തുകൊണ്ട് ആർസിഎം സ്വേച്ഛാ ബേസൻ തിരഞ്ഞെടുക്കണം.
ശുചിത്വ പാക്കേജിംഗ്, പുതുമ ഉറപ്പാക്കുന്ന വാക്വം-പായ്ക്ക് ചെയ്ത് പാക്കിംഗ് മെറ്റീരിയലിൽ അടച്ചിരിക്കുന്നു. കർശനമായ ഗുണനിലവാര നിയന്ത്രണങ്ങൾക്ക് വിധേയമായി മികച്ച ഗുണനിലവാരമുള്ള ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ചത്.
ചനദാൽ എങ്ങനെ സൂക്ഷിക്കണം:
നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത തണുത്തതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കുക. തുറന്ന ഉടൻ, റഫ്രിജറേറ്ററിൽ വായുസഞ്ചാരമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കുക. ഈ പൊടിയിൽ കട്ട പിടിക്കുന്നത് അല്ലെങ്കിൽ കേടാകുന്നത് തടയാൻ വായുവും ഈർപ്പവും ഏൽക്കുന്നത് ഒഴിവാക്കുക. കട്ടകൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ എല്ലാ സമയത്തും ഒരു ഉണങ്ങിയ സ്പൂൺ ഉപയോഗിക്കുക. ബാറ്ററുകളിലും മാവുകളിലും കടലമാവ് ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് മുമ്പ് മാവ് അരിച്ചെടുക്കുക. രുചികരമായ ഭക്ഷണം കഴിച്ച് ജീവിതം ആസ്വാദിക്കാൻ സ്വേച്ഛാ ബേസൻ വാങ്ങി ഉപയോഗിക്കുക. ജീവിതം ആന്ദകരമാക്കുക. ജയ് ആർസിഎം. താങ്ക്യൂ.