
മോനിഷയുടെ കഥ
മോനിഷയ്ക്ക് കഷ്ടിച്ച് 12 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ, അവൾക്ക് ആദ്യത്തെ പിരീഡ് വന്നപ്പോൾ അവൾ ഏഴാം ക്ലാസ്സിൽ ആയിരുന്നു. ആ ദിവസങ്ങളിൽ സ്കൂളിൽ പോകുവാൻ അവൾക്ക് സാധിച്ചിരുന്നില്ല. കാരണം മാസത്തിലുണ്ടാകുന്ന പിരീഡ്സിൻ്റെ ഏതാനും ദിവസങ്ങളിൽ അവൾ അശുദ്ധയാണെന്നും അവളുടെ വീട്ടുകാരും സമൂഹവും അവളോട് പറയപ്പെട്ടിരുന്നു. ആ ദിവസങ്ങളിൽ അടുക്കളയിലോ ക്ഷേത്രത്തിലോ കയറാൻ അനുവാദമുണ്ടായിരുന്നില്ല. വീടിന് പുറത്ത് ഓല വെച്ച് കെട്ടിയ ഒരു മുറിയിൽ ഇരിക്കേണ്ടി വന്നു. അവൾക്ക് ഒരു പഴയ സാരി കൊടുത്തു ഉപയോഗിക്കുന്നതിന്. ആ സമയങ്ങളിൽ ആരുമായും ഒരു ബന്ധവും അവൾക്ക് ഉണ്ടായിരുന്നില്ല. പതിവ് ജീവിതത്തിൽ നിന്ന് ലഭിക്കുന്ന എല്ലാ കാര്യങ്ങളും അവൾക്ക് നഷ്ടപ്പെട്ടു.
ദൗർഭാഗ്യവശാൽ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ കഥയാണ് ഓരോ വർഷവും വിദ്യാഭ്യാസം നിർത്തുന്നത്. അല്ലാതെ സാമൂഹിക ഉദാസീനതയിൽ നിന്നും ആർത്തവത്തെക്കുറിച്ചുള്ള സാംസ്കാരിക വിലക്കിൽ നിന്നും, ഓരോ പെൺകുട്ടികളും മാറേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ആർത്തവ ശുചിത്വം പാലിക്കുക എന്നതാണ് ഈ പെൺകുട്ടികൾക്ക് മനസ്സിലാക്കി കൊണ്ടുക്കേണ്ടത്. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ ഇതിനെ കുറിച്ചുള്ള അവബോധമില്ലായ്മ കാരണം നിരവധി പെൺകുട്ടികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. സ്കൂളുകളിൽ വൃത്തിയുള്ള ടോയ്ലറ്റുകളുടെയും വെള്ളത്തിൻ്റെയും അഭാവം മൂലം ശരിയായ ശുചിത്വം പാലിക്കുക എന്നത് പ്രായകരമാണ്. ഇതുമൂലം ഗ്രാമ പ്രദേശങ്ങളിലെ നിരവധി പെൺകുട്ടികളാണ് വിദ്യഭ്യാസം നിർത്തുന്നത്. ഇതുമൂലം വിദ്യഭ്യാസമുള്ള തലമുറയെയാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. ഈ ലോകത്തെ ഭരിക്കേണ്ട ധീര വനിതകളെ !

ഒരമ്മയാണ് ഓരോ കുട്ടിയുടെയും ആദ്യ ഗുരു. ഓരോ അമ്മയ്ക്കും തൻ്റെ മകളെ ശരിയായ രീതിയിൽ നയിക്കാൻ കഴിയും. ശുചിത്വ സമ്പ്രദായങ്ങൾ അവൾക്കറിയാം. സ്ത്രീ ശാക്തീകരണമാണ് ഏക പോംവഴി. നമ്മുടെ ലോകത്തിൻ്റെ ശോഭനമായ ഭാവിക്കായി മുന്നോട്ട്. ആർത്തവത്തെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും അവസാനിപ്പിച്ച് നമ്മുടെ പെൺമക്കളെയും സഹോദരിമാരെയും മോചിപ്പിക്കേണ്ട സമയമാണിത്.
എന്താണ് ആർത്തവം?
ആർത്തവം അല്ലെങ്കിൽ മാസമുറ എന്നത് എല്ലാ മാസവും മൂന്നോ നാലോ ദിവസങ്ങളിൽ സംഭവിക്കുന്ന ഒരു സാധാരണ ഫിസിയോളജിക്കൽ പ്രക്രിയയാണ്. നിങ്ങളുടെ ഗർഭാശയത്തിൽ നിന്നും യോനിയിൽ നിന്നും രക്തവും ടിഷ്യവും പ്രതിമാസം ചൊരിയുന്നത് ആണ് ആർത്തവം. സ്ത്രീകളിൽ രക്തവും മറ്റ് വസ്തുക്കളും പുറംചട്ടയിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയാണിത്. പ്രായപൂർത്തിയാകുന്നത് മുതൽ ആർത്തവവിരാമം വരെയുള്ള എല്ലാ മാസങ്ങളിലും ഇത് സംഭവിക്കും. ഗർഭധാരണം മുതൽ പ്രസവം കഴിയുന്നതുവരെ ഇത് ഉണ്ടാവുകയില്ല.
പെൺകുട്ടികൾക്ക് സാധാരണയായി 11 നും 14 നും ഇടയിൽ പ്രതിമാസ ആർത്തവം ആരംഭിക്കുകയും 4 ദിവസം വരെ തുടരുകയും ചെയ്യുന്നു. ഏകദേശം 50 വയസ്സിൽ ആർത്തവവിരാമം സംഭവിക്കുന്നു. ആർത്തവം ഏകദേശം 3-5 ദിവസം നീണ്ടുനിൽക്കും, പല പെൺകുട്ടികൾക്ക് വേറെ വേറെ രീതിയിലുള്ള ലക്ഷണങ്ങളും അനുഭവപ്പെടുന്നു.

- വയറുവേദന
- നടുവേദന
- വയർ വീർക്കുന്ന അവസ്ഥ
- സ്തനങ്ങളിൽ വേദന
- ഭക്ഷണമോഹം
- മാനസികാവസ്ഥയും ക്ഷോഭവും
- തലവേദനയും ക്ഷീണവും
ഈ 5 ദിവസങ്ങളിൽ ഒരു പെൺകുട്ടി ജീവന് ഭീഷണിയായ അസുഖങ്ങൾക്ക് ഇരയാകുന്നു, അതിനാൽ വ്യക്തിപരമായി ശുചിത്വം വളരെ പ്രധാനമാണ്. പണ്ടുകാലത്ത് ആർത്തവ രക്തം ആഗീകരണം ചെയ്യാൻ ഇന്ത്യയിലെ 88 % സ്ത്രീകളും ചിലപ്പോൾ ചാരം, പത്രങ്ങൾ, ഉണങ്ങിയ ഇലകൾ, മണൽ എന്നിവയാണ് ആഗിരണം ചെയ്യാൻ ഉപയോഗിച്ചിരുന്നത്. തുണി, ഇല, മണൽ അല്ലെങ്കിൽ ചാരം എന്നിവയുടെ പരമ്പരാഗത ഉപയോഗം അണുബാധയ്ക്ക് കാരണമാകുന്നു. ഈ പദാർത്ഥങ്ങളിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകൾ അടങ്ങിയിരിക്കുന്നതിനാൽ പലരും ഇത് നിർത്തി. പക്ഷെ പല ഗ്രാമപ്രദേശങ്ങളിലും ഇത് ഇപ്പോഴും ഉപയോഗിച്ചു വരുന്നു. പരുക്കൻ പ്രതലമുള്ള ഈ പദാർത്ഥങ്ങൾ ചർമ്മത്തെ പ്രകോപിപ്പിക്കാനും അസ്വസ്ഥതയ്ക്കും കാരണമാകും, ഇത് അലർജിക്കും ഗർഭാശ ക്യാൻസറിനും മാരകമായ പല അസുഖങ്ങൾക്കും കാരണമാകുന്നു.
മോശം ശുചിത്വ സാഹചര്യങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ
- യുറോജെനിറ്റൽ അണുബാധ
- യീസ്റ്റ് അണുബാധ
- ഫംഗസ് അണുബാധ
- മൂത്രനാളിയിലെ അണുബാധ
- ബാക്ടീരിയ അണുബാധ
ആർത്തവ സമയത്ത് നല്ല ശുചിത്വ ശീലങ്ങൾ
- നല്ല സാനിറ്ററി നാപ്കിൻ ഉപയോഗിക്കുക, അത് നിങ്ങളുടെ ചർമ്മത്തെ പ്രകോപിപ്പിക്കില്ല.
- ബാക്ടീരിയയുടെ വളർച്ച ഒഴിവാക്കാൻ ഓരോ 6 മണിക്കൂറിലും നാപ്കിൻ മാറ്റുക *. അണുബാധകൾ തടയുക.
- നിങ്ങളുടെ യോനിഭാഗം പതിവായി കഴുകുകയും വൃത്തിയുള്ളതും വരണ്ടതുമായി സൂക്ഷിക്കുകയും ചെയ്യുക.
- സാനിറ്ററി നാപ്കിനുകൾ പേപ്പറിൽ പൊതിയാതെ വലിച്ചെറിയരുത്. പരിസരവും വൃത്തിയായി സൂക്ഷിക്കുക.

നിങ്ങളുടെ പെൺമക്കളോട് സംസാരിക്കുക.
ആർത്തവത്തെക്കുറിച്ച് പെൺകുട്ടികളെ ബോധവൽക്കരിക്കുകയും അറിയിക്കുകയും ചെയ്യുന്ന തുറന്നതും സത്യസന്ധവുമായ സംഭാഷണങ്ങൾ അത്യന്താപേക്ഷിതമാണ്. പ്രധാനമായും അമ്മമാർ, മുത്തശ്ശിമാർ അല്ലെങ്കിൽ ശിശുരോഗ വിദഗ്ധർ പോലും പെൺകുട്ടികളെ 9 വയസ്സിൽ തന്നെ ഇതിനെ കുറിച്ച് പഠിപ്പിക്കണം. അവരുടെ ശരീരം എങ്ങനെ മാറും, എങ്ങനെ സ്വയം പരിപാലിക്കണം എന്നതിനെക്കുറിച്ചും അതൊരു സ്വാഭാവിക പ്രതിഭാസമാണെന്നും അതിൽ ലജ്ജിക്കേണ്ട കാര്യമൊന്നുമില്ലെന്നും അവരെ മനസ്സിലാക്കി കൊടുക്കണം. ആശയവിനിമയത്തിൻ്റെ തുറന്ന പറച്ചിലുകൾ നിങ്ങളുടെ പെൺമക്കളെ ചോദ്യങ്ങൾ ചോദിക്കാനും ശരിയായ ആർത്തവ ശുചിത്വത്തെക്കുറിച്ച് കുറിച്ച് പഠിക്കാനും പ്രോത്സാഹിപ്പിക്കും.
ശുചിത്വ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുക.
ആരോഗ്യപരമായ അപകടങ്ങൾ ഒഴിവാക്കാൻ ശരിയായ സാനിറ്ററി പാഡ് ഉപയോഗിക്കുന്നത് വളരെ പ്രധാനമാണ്. സാനിറ്ററിക്കൊപ്പം യോനി ഭാഗം ഇടയ്ക്കിടെ വാഷ് ചെയ്യുവാനും പ്രോത്സാഹിപ്പിക്കണം. ആളുകൾ ഗ്രാസ് റൂട്ട് ലെവലിൽ പ്രവർത്തിക്കുമ്പോഴാണ് സാമൂഹിക മാറ്റം സംഭവിക്കുന്നത്. നിങ്ങളെയും ശാക്തീകരിക്കുക. ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്നതിനോടൊപ്പം തന്നെ ചുറ്റുമുള്ള സ്ത്രീകൾ ആരോഗ്യവാനായിരിക്കാൻ സഹായിക്കുവാൻ നിങ്ങൾക്ക് അവകാശമുണ്ട്.

- മാറ്റം കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമായി പ്രാദേശത്ത് ഹോം മീറ്റിങ്ങുകൾ സംഘടിപ്പിക്കുക
- ടീം രൂപീകരിക്കുകയും അതിൻ്റെ ഉത്തരവാദിത്തങ്ങൾ പലർക്കുമായും വീതിച്ചു നൽകുകയും ചെയ്യുക
- എൻജിഒകളുമായോ വനിതാ ക്ഷേമ ഗ്രൂപ്പുകളുമായോ ബന്ധപ്പെടുത്തുക
- മീറ്റിങ്ങ് സമയത്ത് പ്രാദേശിക ഡോക്ടറെ ഉൾപ്പെടുത്തുക, അത് നിങ്ങളുടെ ഉദ്ദേശത്തിന് കൂടുതൽ വെയിറ്റേജ് നൽകും
- നിങ്ങളുടെ ചർച്ചകൾക്കായി ഒരു ഷെഡ്യൂൾ സൃഷ്ടിക്കുകയും മീറ്റിംഗുകളെക്കുറിച്ച് ആളുകളെ മുൻകൂട്ടി അറിയിക്കുകയും ചെയ്യുക
- ലഘുലേഖകൾ, ഉൽപ്പന്ന സാമ്പിളുകൾ, ഇവഎങ്ങനെ ഉപയോഗിക്കണമെന്നും ഉൽപ്പന്നത്തിൻ്റെ ഗുണങ്ങളെക്കുറിച്ചും ലളിതമായ നിർദ്ദേശങ്ങൾ സാമ്പിളുകളുടെ സഹായത്തോടെ അറിവ് നൽകുക
- സംശയങ്ങൾക്ക് ഉത്തരം നൽകുകയും അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്യുക.
നിങ്ങളുടെ ശുചിത്വ പ്രചാരണങ്ങൾ വിജയകരമാക്കുന്നു
- ശുചിത്വ കിറ്റ് ഉപയോഗിക്കുക. അതിൽ 2 സാനിറ്ററി നാപ്കിനുകളുടെ ഒരു പായ്ക്ക് 20 മില്ലി ഇൻറ്റിമേറ്റ് വാഷിൻ്റെ ഒരു കുപ്പിയും അടങ്ങിയിരിക്കുന്നു.
- പ്രേക്ഷകരെ കൊണ്ട് സ്പർശിച്ചുകൊണ്ട് ഉൽപ്പന്നത്തിൻ്റെ ഗുണമേന്മ അനുഭവിക്കട്ടെ.
- കീ സോൾ തൊപ്പി ധരിക്കുന്നതും നോട്ടീസുകളും കേറ്റ് ലോഗകളും കൊണ്ടുപോകുന്നതും നിങ്ങളുടെ പ്രചരണത്തിന് അധിക വിശ്വാസ്യത നൽകും.
- നിങ്ങളുടെ സംസാരവും ചർച്ചയുടെ പ്രധാന പോയിൻ്റുകളും മുൻകൂട്ടി തയ്യാറാക്കുക. ആ പോയൻ്റ് അല്ലെങ്കിൽ സ്റ്റോറി അവതരണം പ്രേക്ഷകരുമായി വൈകാരിക ബന്ധം സൃഷ്ടിക്കും, അത് പ്രൊഡക്റ്റിന് വേണ്ടിയുള്ള ആവശ്യം കൂടുതൽ മെച്ചപ്പെടുത്തും.
- തുടർ നടപടികൾക്കായി പങ്കെടുക്കുന്നവരുടെ പേരും ഫോൺ നമ്പറും എഴുതി വാങ്ങിക്കുക.
കീ സോളിൻ്റെ സവിശേഷതകളും ഗുണങ്ങളും
നിങ്ങളുടെ അവതരണ സമയത്ത് ഹൈലൈറ്റ് ചെയ്യേണ്ട ഉൽപ്പന്നങ്ങൾ
സാനിറ്ററി നാപ്കിനുകൾ
- വളരെ ഉയർന്നത് മുതൽ താഴ്ന്നത് വരെയുള്ള വിവിധ ഫ്ലോ സൈക്കിളുകളെ പിന്തുണയ്ക്കുന്നതിനായി കീ സോൾ വിവിധ തരത്തിലുള്ള സാനിറ്ററി നാപ്കിനുകൾ സൃഷ്ടിച്ചിട്ടുണ്ട്.
- മുകൾഭാഗം മൃദുവായ പരുത്തി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് ചൊറിച്ചിലും തിണർപ്പും തടയുന്നു.
- കീ സോൾ സാനിറ്ററി നാപ്കിനുകൾക്ക് പാഡ് ലൈനറിനുള്ളിൽ അയോൺ സ്ട്രിപ്പുകൾ ഉണ്ട്. ഈ സ്ട്രിപ്പുകൾ ഈർപ്പം ആഗിരണം ചെയ്യുകയും നിങ്ങളെ വരണ്ടതാക്കുകയും അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയുകയും ചെയ്യുന്നു. അവർ അസുഖകരമായ ദുർഗന്ധം ഇല്ലാതാക്കുന്നു, ഇത് പുതുമ നൽകുന്നു.
- Safe and long – ഇത് അധിക വലിപ്പത്തിൽ നിർമ്മിച്ച ഒരു സൂപ്പർ അബ്സോർബൻ്റ് പാഡാണ്, ഇത് രാവും പകലും അനുയോജ്യമാക്കുന്നു. ഇതിന് മികച്ച ജെൽ സാങ്കേതികവിദ്യയുണ്ട്, അത് ദ്രാവകങ്ങളെ വേഗത്തിൽ ആഗീകരണം ചെയ്യുകയും ദിവസം മുഴുവൻ വരണ്ട അനുഭവം നൽകുകയും ചെയ്യുന്നു.
- Ultra Thin – സുപ്പീരിയർ ജെൽ ടെക്നോളജി, ഇത് ദ്രാവകങ്ങളെ വേഗത്തിൽ ആഗീകരണം ചെയ്യുകയും ദിവസം മുഴുവൻ വരണ്ട അനുഭവം നൽകുകയും ചെയ്യുന്നു. ഇതിലെ അയോൺ സ്ട്രിപ്പ് അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയുന്നു. ഇത് അസുഖകരമായ ദുർഗന്ധം കുറയ്ക്കാനും പുതുമയുടെ ഒരു തോന്നൽ നൽകാനും സഹായിക്കുന്നു.
- Regular – നല്ല ആഗിരണത്തിനായി ഇതിന് ഫ്ലഫി പൾപ്പ് ഉണ്ട്. ബയോഡീഗ്രേഡബിൾ.

Intimate wash
- ലാക്റ്റിക് ആസിഡ്, ലോട്ടസ് എക്സ്ട്രാക്റ്റ് എന്നിവയാൽ സമ്പുഷ്ടമാണ്
- ഒപ്റ്റിമൽ പിഎച്ച് ബാലൻസ് നിലനിർത്തുന്നു
- ബാക്ടീരിയ അണുബാധയെ ചെറുക്കുക
- ആർത്തവം, ഗർഭം, മുലയൂട്ടൽ എന്നിവയ്ക്ക് അനുയോജ്യം
- നിങ്ങളുടെ അടുപ്പമുള്ള പ്രദേശം വൃത്തിയാക്കാനും പുതുക്കാനും ഇത് സഹായിക്കുന്നു
ഇന്ന് മുതൽ ആരംഭിക്കുക! നമ്മുടെ സ്ത്രീകൾക്ക് ശുചിത്വത്തോടെ ജീവിക്കാൻ മാനസികമായും ശാരീരികമായും ആരോഗ്യകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കാം. കഴിയുന്നത്ര സ്ത്രീകളിലേക്ക് നമുക്ക് എത്തിച്ചേരാനും അവരുടെ ജീവിതം മികച്ചതാക്കാൻ അവരെ സഹായിക്കാനും പ്രതിജ്ഞയെടുക്കാം.