RCM Harit Sanjeevani
ആർസിഎം ഹരിത് സഞ്ജീവനി

ആർസിഎം ഹരിത് സഞ്ജീവനിയുടെ ഉപയോഗങ്ങൾ:
കണക്കില്ലാത്ത രീതിയിൽ കീടനാശിനിയും. വളങ്ങളും ഉപയോഗിച്ച് കൃഷിയിൽ സസ്യങ്ങളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥ നഷ്ടപ്പെട്ടു. തൽഫലമായി കൃഷിക്കാർക്ക് ചെലവേറി വരുന്നു. വരുമാനം കുറഞ്ഞു. ഇതിനെല്ലാം പരിഹാരമായി നമ്മുടെ കമ്പനിയിലെ കാർഷിക ഗവേഷണവിദഗ്ധർ ഇസ്രായേൽ സാങ്കേതിക വിദ്യയെ അടിസ്ഥാനപ്പെടുത്തി ഹരിതസഞ്ജീവനി എന്ന അതിവിശിഷ്ട ജൈവ പരിചരണ ഉൽപന്നം വികസിപ്പിച്ചെടുത്തു.

ഹരിതസഞ്ജീവനി ഒന്നാംഘട്ടം: മണ്ണ് ഫലഭൂയിഷ്ടമാക്കാനുള്ള ചികിത്സയാണ്. ഒരു ഏക്കറിന് 250 gm. ഇത് പലതരത്തിൽ പ്രയോഗിക്കാം. വെള്ളത്തിൽ ലയിപ്പിച്ച്, ഡ്രിപ്പ് ഇറിഗേഷനായോ 40-50 കിലോ ഉണക്കിയ മണ്ണിൽ കലർത്തിയോ ജൈവ വളങ്ങളുടെ കൂടെ കലർത്തിയോ രാസവളങ്ങളോടൊപ്പമോ ഉപയോഗിക്കാം. ചെടി നടുമ്പോൾ മുതൽ 30 ദിവസത്തിനുള്ളിൽ പ്രയോഗിക്കാവുന്നതാണ്. ഒന്നാം ഘട്ടം പ്രയോഗിച്ചതിനുശേഷം നല്ലവണ്ണം കൃഷിസ്ഥലം നനയ്ക്കേണ്ടതാണ്.

ഒന്നാംഘട്ടത്തിന്റെ പ്രയോജനങ്ങൾ:
ദീർഘകാലത്തെ രാസവളപ്രയോഗത്തിൽ മണ്ണിൽ ലയിക്കാതെ കിടക്കുന്ന ഘടകങ്ങൾ ലയിക്കാൻ സഹായിക്കുന്നു. തൻമൂലം മണ്ണ് മൃദുലവും, വായു സഞ്ചാരമുള്ളതുമായി മാറുന്നു. മണ്ണിന്റെ ജലാഗിരണശേഷി വർദ്ധിക്കുന്നു. പോഷകഘടകങ്ങൾ ആഗിരണം ചെയ്യാൻ ചെടിയെ സഹായിക്കുന്നു നാരുവേരുകൾ ധാരാളമായി ഉണ്ടാകുന്നു. മണ്ണിലെ ജീവാണുക്കളുടെ സാന്നിദ്ധ്യമാണ് ഫലപുഷ്ടി നിർണ്ണയിക്കുന്ന ഒരുപ്രധാന ഘടകം. നിരന്തരമായ രാസവളപ്രയോഗം കൊണ്ട് ഉപകാരികളായ മണ്ണിരകളേയും, അണുക്കളെയും നമുക്ക് നഷ്ടപ്പെട്ടു. ഹരിതസഞ്ജീവനിയുടെ ഒന്നാംഘട്ട പ്രയോഗംകൊണ്ട് അണുക്കളും, മണ്ണിരകളും ധാരാളമായി ഉണ്ടാവുകയും അതുവഴി മണ്ണിലെ PH മൂല്യം സന്തുലിതമാകാൻ സഹായിക്കുകയും ചെടികൾക്ക് സാധാരണ കിട്ടാൻ സാധ്യതയില്ലാത്ത പോഷകഘടകങ്ങൾ ലഭ്യമാകുകയും ചെയ്യുന്നു. നൈട്രജൻ സാന്നിദ്ധ്യം മണ്ണിൽ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഒന്നാംഘട്ടത്തിന്റെ പ്രയോജനം എല്ലാത്തരം ചെടികൾക്കും ഒരു പോലെയാണ് ലഭിക്കുന്നത്.


ചെടിയുടെ പ്രായം | അളവ് | വെള്ളത്തിന്റെ അളവ് |
---|---|---|
2 വർഷം | 2 ഗ്രാം | 2-5 ലി വരെ |
5 വർഷം | 5 ഗ്രാം | 5 – 10 ലി. വരെ |
5 ൽ കൂടുതൽ | 10 ഗ്രാം | 10-15 ലി. വരെ |
വലിയവൃക്ഷങ്ങൾക്കു വേണ്ടിയുള്ള രീതി:
വെള്ളത്തിൽ നല്ലവണ്ണം ലയിപ്പിച്ച് ചെടിയുടെ ചുറ്റും ഒന്നര രണ്ടടി അകലത്തിൽ മണ്ണിളക്കിയതിനു ശേഷം ഒഴിക്കുക
ഹരിത സഞ്ജീവനി രണ്ടാം ഘട്ടം: ഒരേക്കറിന് 100 ഗ്രാം
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്രാം എന്ന തോതിൽ ലയിപ്പിച്ച് ചെടികൾക്ക് തളിക്കാവുന്നതാണ്. രണ്ടാം ഘട്ട പ്രയോഗം കൊണ്ട് ചെടി സമൃദ്ധമായി വളരുന്നു. ഇലയ്ക്ക് നല്ല ആകൃതിയും വലിപ്പവും ഹരിത കണങ്ങളും ഉണ്ടാകുന്നു. പ്രകാശ സംശ്ലേഷണം കൂടുതൽ ഫലപ്രദമാകുന്നതു കൊണ്ട് വേരുകളുടെ വളർച്ച കൂടി ചെടി ശക്തി പ്രാപിക്കുന്നു


ഹരിതസഞ്ജീവനി മൂന്നാം ഘട്ടം: ഒരേക്കറിന് 150 ഗ്രാം
ചെടിയുടെ യൗവനാവസ്ഥയായി കണക്കാകുന്നതാണ് ഈ ഘട്ടം. ഒരുഗ്രാം പൊടി ഒരു ലിറ്റർ വെള്ളത്തിൽ എന്ന ണ്ടനിൽ ലയിപ്പിച്ച് ചെടിയിൽ സ്പ്രേ ചെയ്യണം. ഇങ്ങനെ ചെയ്യുന്നതിലൂടെ വളരെയധികം ശാഖകളുണ്ടാകുകയും, ധാരാളം പെൺപൂക്കളുണ്ടാകുകയും അധികം പൂക്കളും കായ്കളായി മാറുകയും ചെയ്യുന്നു. പൂക്കൾ വിരിയുന്ന കാലത്ത് ചെടിയിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലമുള്ള പോഷണക്കുറവ് പരിഹരിക്കാൻ മൂന്നാംഘട്ട പ്രയോഗം സഹായിക്കുന്നു. ഇതുമൂലം ചെടിയുടെ വളർച്ച ആരിയഗതിയിലാകുന്നു മൂന്നാംഘട്ട പ്രയോഗത്തിന്റെ ഫലമായി ചെടിയുടെ കാർബൺ, നൈട്രജൻ അനുപാതം സന്തുലിയമാകുന്നു. തൻമൂലം പ്രതികൂല കാലാവസ്ഥയിലും ചെടിയിൽ പൂക്കളും ഇലകളും നിലനിർത്താനുള്ള ശേഷി ഉണ്ടാവുകയും ചെടിയുടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യുന്നു.
ഹരിതസഞ്ജീവനി നാലാം ഘട്ടം: ഒരേക്കറിന് 250 ഗ്രാം.
നാലാം ഘട്ട പ്രയോഗം ചെടിയ്ക്ക് സന്തുലിതമായി വളം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. തൻമൂലം ഫലങ്ങൾ ഒരേ വലിപ്പത്തിലും ആകൃതിയിലും ഉണ്ടാകുന്നു. സാധാരണ ചെടിയിൽ പൂക്കളും കായകളും ഉണ്ടാകുമ്പോൾ ആഗിരണം ചെയ്യുന്ന വളത്തിന്റെ ഏറിയ പങ്കും കായ്ഫലങ്ങളുടെ വളർച്ചക്ക് വേണ്ടി നീക്കിവെയ്ക്കുമ്പോൾ ഇലകൾ കൊഴിഞ്ഞുപോകുകയും ചെടിക്ക് ക്ഷീണമുണ്ടാകുകയും ചെയ്യും. ഇത് പ്രകാശസംശ്ലേഷണത്തെ പ്രതികൂലമായി ബാധിക്കുകയും ചെടിയിലെ മുകളിലുള്ള ഫലങ്ങൾ താഴെയുള്ളവയെ അപേക്ഷിച്ച് ചെറുതാകാനിടയാകുകയും ചെയ്യുന്നു. ഫാഷിസവനിയുടെ 4-ാം ഘട്ടം പ്രയോഗം കൊണ്ട് ഇലകളിലേക്ക് തുടർന്നും പോഷകഘടകങ്ങൾ ലഭിക്കുന്നതുകൊണ്ട് ചെടിയും ഇലകളും പുഷ്ടിയായി വളരുകയും ഫലങ്ങൾ വലിപ്പ വ്യത്യാസമില്ലാതെ ഒരേപോലെ ആവുകയും ചെയ്യുന്നു. മാത്രമല്ല ഫലത്തിന്റെ ഗുണവും മണവും രുചിയും ഏറ്റവും നല്ല രീതിയിലാകാനും സഹായിക്കുന്നു. പൂക്കൾ എല്ലാം തന്നെ കായ്കളായി മാറുകയും, കായ്കൾ വേഗം പാകമാക്കുകയും ദീർഘകാലം വിളവുകിട്ടുകയും ചെയ്യുന്നു എന്നുള്ളത് നാലാംഘട്ട പ്രയോഗത്തിന്റെ സവിശേഷതയാണ്. ചെടിയും, ഇലകളും, പുഷ്ടിയായി നിൽക്കുന്നതുകൊണ്ട് പൂക്കളും കായ്കളും കൊഴിയാനിടയാകില്ല.


ഹരിതസഞ്ജീവനി 2, 3, 4 ഘട്ടങ്ങൾ സ്പ്രേ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ:
- ബോഡോ മിശ്രിതമോ മറ്റേതെങ്കിലും തരത്തിലുള്ള ആൽക്കലികളുമായോ കലർത്താൻ പാടില്ല. മറ്റ് ഏതുതരം രാസപദാർത്ഥങ്ങളുമായും കലർത്തുന്നതിന് കുഴപ്പമില്ല.
- ഏറ്റവും നല്ല പ്രയോജനം കിട്ടുന്നതിന് രാവിലെ 10മണിക്ക് മുമ്പോ വൈകുന്നേരം 5 മണിക്ക് ശേഷമോ
- സസ്യങ്ങളുടെ ചുവട്ടിൽ മണ്ണ് നനഞ്ഞിരിക്കുമ്പോൾ സ്പ്രേ ചെയ്യുകയോ അല്ലെങ്കിൽ സ്പ്രേ ചെയ്യുന്നതിനുശേഷം ചുവട്ടിൽ നനയ്ക്കുകയോ ചെയ്യണം.
- സസ്യങ്ങളുടെ ഫലങ്ങൾ പാകമാകാനുള്ള സമയവിത്യാസം അനുസരിച്ച് മൂന്നു ഘട്ടങ്ങൾ തമ്മിൽ വേണ്ട ദൈർഘ്യം ഇതിൽ പറയുന്നതനുസരിച്ച് കൃത്യതയോടെ ചെയ്യുക.
ഹരിത സഞ്ജീവനി 1, 2, 3, 4 ഘട്ട പ്രയോഗത്തിലെ ഘടകങ്ങൾ പൂർണ്ണമായും ജൈവികമായതുകൊണ്ട് മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും പ്രകൃതിക്കുപോലും സുരക്ഷിതമാണ്.
ഹരിത സഞ്ജീവനി 2, 3, 4 ഘട്ടങ്ങൾ വിവിധ തരത്തിലുള്ള വിളകൾക്ക് തളിക്കുന്നതു സംബന്ധിച്ച് നിർദേശങ്ങൾ:-
വിളയുടെ പേര്
സ്പ്രേ ചെയ്യുന്നതിൽ പാലിക്കേണ്ട ദൈർഘ്യം
തക്കാളി, വഴുതന, മുളക്, കാപ്സികം, വെണ്ട, പാവൽ, മത്തൻ, കക്കിരി. തണ്ണിമത്തൻ, വെള്ളരി, കാബേജ്, കോളിഫ്ളവർ, ഉരുളക്കിഴങ്ങ്,ബീറ്റ്റൂട്ട്, സവാള
രണ്ടാം ഘട്ടം- ചെടി നട്ട് 25 – 30 ദിവസത്തിന് ശേഷം. |
മൂന്നാം ഘട്ടം- ആദ്യ തളി കഴിഞ്ഞ് 15 ദിവസത്തിന് ശേഷം |
നാലാം ഘട്ടം- മൂന്നാം ഘട്ടം കഴിഞ്ഞ് 15 ദിവസത്തിന് ശേഷം |
ഗോതമ്പ്, നെല്ല് ഇഞ്ചി, മഞ്ഞൾ, സോയബീൻ, നിലക്കടല, കടുക്, തുവര,മുതിര,ചെറുപയർ, ഉഴുന്ന്, ഗ്രീൻപീസ്, ചോളം, വൻപയർ, രാജ്മാ, ബീൻസ്
രണ്ടാം ഘട്ടം- ചെടി നട്ട് 40 – 45 ദിവസം കഴിഞ്ഞ് |
മൂന്നാം ഘട്ടം- ആദ്യ സ്പ്രേ കഴിഞ്ഞ് 15 നാൾ ശേഷം |
നാലാം ഘട്ടം- രണ്ടാം സ്പ്രേ കഴിഞ്ഞ് 15 നാൾ ശേഷം |
കാരറ്റ്, മുള്ളങ്കി, ഉലുവ, ചീരകൾ, മല്ലി, തുടങ്ങിയ എല്ലാതരം ഇലകൾക്കും
രണ്ടാം ഘട്ടം- ചെടി നട്ട് 15 ദിവസം കഴിഞ്ഞ് |
മൂന്നാം ഘട്ടം- ആദ്യ പ്ര കഴിഞ്ഞ് 7 നാൾ ശേഷം |
നാലാം ഘട്ടം- രണ്ടാം സ്പ്രേ കഴിഞ്ഞ് 7 നാൾ ശേഷം |
ആപ്പിൾ, മാവ്, സപ്പോട്ട, പുളി, തെങ്ങ്, നെല്ലി, കശുമാവ്, പേര, നാരകം,ഓറഞ്ച്, ആത്തമരം,കൈതച്ചക്ക
രണ്ടാം ഘട്ടം- പൂക്കൾ ഉണ്ടാകാൻ തുടങ്ങുന്നസമയത്ത് |
മൂന്നാം ഘട്ടം- ആദ്യ സ്പ്രേ കഴിഞ്ഞ് 20 നാൾ ശേഷം |
നാലാം ഘട്ടം- രണ്ടാം സ്പ്രേ കഴിഞ്ഞ് 20 നാൾ ശേഷം |
വാഴ, പപ്പായ
രണ്ടാം ഘട്ടം- ചെടി നട്ട് 40 ദിവസം കഴിഞ്ഞ് |
മൂന്നാം ഘട്ടം- ആദ്യ സ്പ്രേ കഴിഞ്ഞ് 30 നാൾ ശേഷം |
നാലാം ഘട്ടം- രണ്ടാം സ്പ്രേ കഴിഞ്ഞ് 30 നാൾ ശേഷം |
മുന്തിരി
ഏപ്രിൽ മാസം വിളക്ക്
ഒക്ടോബർ വിളക്ക്
രണ്ടാം ഘട്ടം- 4-6 ഇലകൾ വന്നശേഷം |
മൂന്നാം ഘട്ടം- ആദ്യ സ്പ്രേ കഴിഞ്ഞ് 15 നാൾ ശേഷം |
നാലാം ഘട്ടം- രണ്ടാം സ്പ്രേ കഴിഞ്ഞ് 15 നാൾ ശേഷം |
രണ്ടാം ഘട്ടം- 4-6 ഇലകൾ വന്നശേഷം |
മൂന്നാം ഘട്ടം- മുന്തിരി 4 മുതൽ 6 മി.മി.വലിപ്പം വന്നശേഷം |
നാലാം ഘട്ടം- മുന്തിരി 10 – 12 മി.മി.വലിപ്പം വന്നശേഷം |
പൂക്കളോ ഫലങ്ങളും അല്ലാതെയുള്ള വിളകൾക്ക് (കാപ്പി,തേയില,പുകയില,മൾബറി ,തഴ)റോസ് ,മുല്ല,ജമന്തി തുടങ്ങിയ പൂക്കൾക്കും 2,3,4ഘട്ടം ഒന്നിച്ച് കലർത്തി 1 ഗ്രാം പൊടി 1 ലിറ്റർവെള്ളത്തിൽ എന്നതോതിൽ തളിക്കുക
RCM Harit Sanjeevani

Uses of RCM Harit Sanjeevani:
And countless pesticides. The balance between plants and soil has been lost in agriculture using fertilizers. As a result, it is costly for the farmers. Income has decreased. As a solution to all this, our company’s agricultural research experts have developed a unique biological care product called Harithasanjeevini based on Israeli technology.

Harithasanjeevini Phase 1: Soil Fertilization Treatment. 250 gm per acre. It can be applied in many ways. It can be mixed with water, drip irrigation, mixed with 40-50 kg of dried soil, mixed with organic fertilizers or mixed with chemical fertilizers. Can be applied within 30 days from planting. After applying the first step, the field should be well watered.

Advantages of Phase I:
Long-term application of chemical fertilizers helps to dissolve the insoluble elements in the soil. As a result, the soil becomes soft and airy. The water absorption capacity of the soil increases. Fibrous roots are abundant and help the plant absorb nutrients. The presence of soil organisms is an important determinant of fruit fertility. We have lost beneficial earthworms and germs due to constant application of chemical fertilizers. The first phase of application of Haritasanjeevani will increase the number of germs and earthworms, thereby helping to balance the PH value of the soil and providing the plants with nutrients that are not normally available. The presence of nitrogen helps to stabilize the soil. The benefit of the first phase is the same for all types of plants.


Age of plant | Quantity | Quantity of water |
---|---|---|
2 years | 2 g | 2-5 L |
5 years | 5 g | 5 – 10 L |
5 More than | 10 g | 10-15 L |
Method for large trees:
Dilute it well in water and pour it after stirring the soil at a distance of one and a half to two feet around the plant
Harita Sanjeevani Phase II:- 100 g per acre
Plants can be sprayed at the rate of one gram per liter of water. The plant grows abundantly with the second application. The leaf has good shape and size and green particles. As light synthesis becomes more effective, the plant becomes stronger with root growth


Harithasanjeevini 3rd stage : 150 grams per acre
This stage is considered as the juvenile stage of the plant. One gram of powder should be diluted in one liter of water and sprayed on the plant. Doing this results in more branches, more female flowers and more flowers turning into fruits. The third phase application helps to solve the nutrient deficiency due to hormonal changes in the plant during flowering. Due to this, the growth of the plant slows down and as a result of the third phase application, the carbon and nitrogen ratio of the plant is balanced. Due to this, the plant has the ability to maintain flowers and leaves even in adverse weather and the immunity of the plant increases.
Harithasanjeevani fourth stage; 250 grams per acre.
The fourth stage of application helps the plant to absorb the fertilizer in a balanced manner. As a result, the results are uniform in size and shape. When a normal plant has flowers and fruits, most of the absorbed fertilizer is devoted to the growth of fruits, the leaves fall and the plant becomes exhausted. This negatively affects photosynthesis and results in the top of the plant being smaller than the bottom. The 4th stage application of Fashisawani ensures that the leaves continue to receive nutrients so that the plant and leaves grow vigorously and the results are uniform regardless of size. It also helps the quality, smell and taste of the fruit to be at its best. The fourth stage application is characterized by the fact that the flowers all turn into fruits, the fruits ripen quickly and produce a long harvest. As the plant, leaves, and flowers remain in full bloom, the flowers and fruits do not fall off.


A few things to keep in mind while spraying Harithasanjeevi Phase 2, 3 and 4:
- Do not mix with BOD or mixture or any other form of alkali. Mixing with any other chemicals is fine.
- Before 10 am or after 5 pm for best benefit
- Spray the base of the plants when the soil is still wet or drench the base after spraying.
- According to the difference in time for ripening of the fruits of the plants, the required duration between the three stages should be done accurately as mentioned in this.
Harita Sanjivani 1, 2, 3 and 4 phase application ingredients are completely organic and safe for humans, birds and even nature.
Harita Sanjeevani Phase 2, 3 and 4 Instructions for spraying different types of crops:-
Name of the crop
Duration of Spraying
Tomato, Eggplant, Chili, Capsicum, Venda, Paval, Matan, Kakiri. Watermelon, cucumber, cabbage, cauliflower, potato, beetroot, onion
Second stage- 25 – 30 days after planting. |
Third stage- 15 days after the first shoot |
Fourth phase- 15 days after the third phase |
Wheat, Rice, Ginger, Turmeric, Soybean, Groundnut, Mustard, Turra, Mutira, Chickpea, Buckwheat, Green Peas, Maize, Buckwheat, Rajma, Beans
Second stage- 40 – 45 days after planting |
Third stage- 15 days after the first spray |
Fourth stage- 15 days after the second spray |
For all types of leaves like carrot, radish, fenugreek, lettuce, coriander etc
Second stage- 15 days after planting |
3rd stage– 7 days after the first stage |
4th stage- 7 days after second spray |
Apple, flour, sapota, tamarind, coconut, gooseberry, cashew, pear, lime, orange, date tree, palm
Second stage- when flowers start to form |
Third stage- 20 days after first spray |
Fourth stage- 20 days after second spray |
banana and papaya
Second stage- 40 days after planting |
Third phase- 30 days after first spray |
4th stage- 30 days after second spray |
grapes
Lamp for the month of April
October Lantern
Second stage- after 4-6 leaves |
Third stage- 15 days after first spray |
4th stage- 15 days after second spray |
Second stage- after 4-6 leaves |
3rd Stage– After grapes reach 4 to 6 mm size |
4th stage- After grapes reach 10 – 12 mm size |
For crops other than flowers or fruits (coffee, tea, tobacco, mulberry, palm) and flowers like rose, jasmine, marigold etc., mix 2, 3, 4 steps together and spray 1 gram of powder in 1 liter of water.