RCM Hing Peda
ആർസിഎം ഹിംഗ് പേഡ
ദഹനക്കേടിൽ നിന്ന് ആശ്വാസം നൽകുന്നതിനുള്ള രുചികരവും ഉരുട്ടിയ മൃദുവായ ചെറിയ ഉരുളകളുമാണ്. ഇതൊരു മിഠായി പോലെയാണ്. ഇത് ആർക്കും കഴിക്കാം. സമ്പന്നമായ ഗുണമേന്മയുള്ള ഹിംഗ്, ആംചൂർ, മറ്റ് പ്രധാന ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മികച്ച നിലവാരമുള്ള ഹിംഗും 100% പ്രകൃതിദത്ത ഗുണമേന്മയുള്ള ചേരുവകളും ഇതിനെ മികച്ച ഒന്നാക്കി മാറ്റുന്നു. ഈ ചെറിയ മൃദുവായ ബോളുകൾ രുചികരവും ദഹനത്തിനും വായ്ക്ക് പുതുമണം നൽകുന്നതുമാണ്. അവ വിശപ്പുണ്ടാക്കുന്നവയാണ്. വയറ്റിലെ അസ്വസ്ഥതകൾ പരിഹരിക്കാനും ഇവ ഉപയോഗപ്രദമാണ്. വയറ്റിലെ അസ്വസ്ഥതകൾ ഉള്ളതുകൊണ്ടാണ് വായ്നാറ്റം സംഭവിക്കുന്നത് ഇതിനെ ഇല്ലാതാക്കുന്നു. കൃത്രിമ നിറങ്ങളോ കൃത്രിമ രുചികളോ ചേർത്തിട്ടില്ല.
പ്രകൃതിദത്ത ഗുണമേന്മയുള്ള ചേരുവകൾ
പിപ്പലി, മല്ലി, കുരുമുളക്, കായം, ചെറുനാരങ്ങ, പച്ചമാങ്ങ, ശർക്കര, കാരുപ്പ്, കടൽ ഉപ്പ്

പിപ്പലി
ആയുർവേദ ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് പിപ്പലി. ഇത് കുരുമുളക് വർഗ്ഗത്തിൽ പെട്ടതാണ്. ഇതിൻ്റെ വേരുകളും പഴങ്ങളും ആയൂർവ്വേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. പ്രമേഹ രോഗികൾക്ക് ഇത് വളരെ നല്ലതാണ്. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ ഇത് സഹായിക്കുന്നു. അതുപോലെതന്നെ കരൾ രോഗത്തെ തടയുവാനും സഹായിക്കുന്നു. ശരീരത്തിലെ ബാക്ടീരിയ, അണുബാധ ഇവയ്ക്കെതിരെ പോരാടാൻ ഇത് വളരെ നല്ലതാണ്. ആ ൻ്റി അമീബിക് ഗുണങ്ങൾ ഉള്ളതുകൊണ്ടാണ് ഇത് അണുബാധയിൽ നിന്നും നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നത്. ശരീരഭാരം കുറയ്ക്കുവാനും, ദഹന വ്യവസ്ഥയ്ക്കും ഇത് വളരെ ഗുണപ്രദമാണ്. ശരീരത്തിൽ ഉണ്ടാകുന്ന കൊഴുപ്പ് കുറയ്ക്കുകയും നമ്മുടെ ശരീരത്തിലെ വിഷാംശത്തെ പുറം തള്ളുവാനും ശരീരഭാരം കുറയ്ക്കുവാനും പിപ്പലി സഹായിക്കുന്നു.
മല്ലി
ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് മല്ലി. ഇത് എല്ലാം കറികളിലും ചേർക്കാറുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്ന ഒന്നുതന്നെയാണ്. മല്ലിയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനം നല്ല രീതിയിൽ നടക്കാൻ മല്ലി സഹായിക്കുന്നു. മല്ലിയിൽ അടങ്ങിയിരിക്കുന്ന കോറിയൻഡ്രിൻ എന്ന സംയുക്തം ദഹനത്തെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ മലബന്ധം അകറ്റുവാനും ഇത് വളരെ ഗുണപ്രദമാണ്. ദഹന സംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുവാൻ മല്ലി സഹായിക്കുന്നു. പുളിച്ചു തികട്ടൽ, നെഞ്ചെരിച്ചിൽ, മലബന്ധം, വയറു വീർത്തുമുട്ടൽ, വയറുവേദന ഇതിനെല്ലാം മല്ലി വളരെ ഗുണപ്രദമാണ്. നമ്മുടെ ശരീരം തണുപ്പിക്കാൻ ഏറ്റവും നല്ല ഔഷധം തന്നെയാണ് മല്ലി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു, തലച്ചോറിൻ്റെ ആരോഗ്യം സംരക്ഷിക്കുന്നു. അതായത് പാർക്കിൻസൺസ്, അൽഷിമേഴ്സ് എന്നീ അസുഖങ്ങളെ ഇല്ലാതാക്കുവാൻ ഒരു പരിധിവരെ മല്ലി സഹായിക്കുന്നുണ്ട്. അതുപോലെതന്നെ ഓർമ്മശക്തി വർദ്ധിപ്പിക്കുവാനും മല്ലി വളരെ നല്ലതാണ്.ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുപോലെ ദഹനത്തെയും കുടലിൻ്റെ ആരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.


കുരുമുളക്
കറുത്ത പൊന്ന് എന്നറിയപ്പെടുന്ന കുരുമുളക് ആൻ്റി ബാക്ടീരിയൽ, ആൻ്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ അണുബാധകളെ തടയുവാനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു. ഇത് ഭക്ഷണത്തിൽ രുചിക്ക് ഉപയോഗിക്കുക എന്നതിനുപരി നമുക്ക് ഉണ്ടാകുന്ന ജലദോഷം, പനി, ചുമ, കഫക്കെട്ട് ഇവക്കെല്ലാം വളരെ ഗുണം ചെയ്യുന്ന ഒരു ഔഷധമാണ്. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പൈപ്പറിൻ കാൻസറിനെതിരെ പോരാടുന്നു. ഇത് ദഹന വ്യവസ്ഥയെ സഹായിക്കുന്നു. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ശരിയായ വിധത്തിൽ പോഷകങ്ങളെ അംഗീകരണം ചെയ്യാൻ കുരുമുളകിന് കഴിവുണ്ട്. ഇത് നമ്മുടെ പ്രതിരോധശേഷിയും, ദഹനവും മെച്ചപ്പെടുത്തുന്നു. വായയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു, മൂക്കിലെ തടസ്സം ഇല്ലാതാക്കുവാനും, രക്തസക്രമണം മെച്ചപ്പെടുത്തുവാനും, കൊഴുപ്പ് കുറയുവാനും, സഹായിക്കുന്നു. കരളിൻ്റെ പ്രവർത്തനത്തിനും ഹൃദയത്തിൻ്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
കായം
ഇന്ത്യൻ പാചകത്തിൽ ഹിംഗ് (അസഫോറ്റിഡ) വ്യാപകമായി ഉപയോഗിക്കപ്പെടുന്നു, ഇത് സാധാരണയായി ഉപയോഗിക്കുന്ന സുഗന്ധമുള്ള സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. ഇത് പാചകത്തിൽ ഉപയോഗിച്ചതിനുശേഷം അതിൻ്റെ സുഗന്ധം അവശേഷിക്കുന്നു. ഫെറുലയുടെ ഇനത്തിൽ നിന്ന്, ഉണങ്ങിയ ലാറ്റക്സിൽ നിന്ന് ലഭിക്കുന്ന ഒരു തരം ചക്കയാണിത്. ഇന്ത്യൻ പാചകത്തിൽ രുചി വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്നു. അൽപ്പം രൂക്ഷമായ മണം ഹിങ്ങിനുണ്ട്. കായം ഒരു സസ്യത്തിൻ്റെ കറയാണ്. ചെടിയുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത്. നാലോ അഞ്ചോ വർഷം പ്രായമായ ചെടിയിൽ നിന്നാണ് കറ എടുക്കുന്നത്. കായം എന്ന് കേട്ടാൽ തന്നെ നമുക്കറിയാവുന്ന ഒന്നാണ്, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങൾ ഇത് തടയുന്നതിന് ഏറ്റവും നല്ലതാണ്. അതുപോലെ ശ്വസ്നപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ഇത് വളരെ മികച്ചതാണ്. അതുപോലെതന്നെ നെഞ്ചരിച്ചിൽ, പുളിച്ച് തിട്ടൽ, അതുപോലെ രക്തസമ്മർദ്ദം കുറയ്ക്കുവാനും, ആർത്തവ സമയത്തുണ്ടാക്കുന്ന വേദന കുറയ്ക്കുവാനും, ജലദോഷം, തൊണ്ടവേദന, ഇവയ്ക്കും എല്ലാം കായം വളരെ നല്ലതാണ്. മലബന്ധത്തിനുള്ള സാധ്യത കുറയ്ക്കാൻ കായം സഹായിക്കുന്നു.ആൻ്റി ഓക്സിഡൻ്റുകളാൽ സമ്പന്നമായ കായം ചർമ്മത്തിൻ്റെ ആരോഗ്യത്തിനും മുടിയുടെ വളർച്ചയ്ക്കും നല്ലതാണ്. വിര,കൃമി എന്നീ പ്രശ്നങ്ങൾക്ക് കായം പരിഹാരമാകും.


ചെറുനാരങ്ങ
നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. മലബന്ധത്തെ കുറയ്ക്കുന്നു. പ്രമേഹം, ഹൃദ്യോഗ സാധ്യതകൾ ഇവയെ കുറയ്ക്കുന്നു. ആരോഗ്യമുള്ള ഭക്ഷണത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ചെറുനാരങ്ങ. സിട്രിക് ആസിഡിൻ്റെ കലവറയാണ് നാരങ്ങ. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. വൈറ്റമിൻ C യും ആൻ്റി ഓക്സിഡൻറും ധാരാളം നാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുവാനും നാരങ്ങ സഹായിക്കുന്നു. എല്ലാ ഡയറ്റിലും നാരങ്ങ ഉൾപ്പെടുത്താറുണ്ട്. നാരങ്ങ ഡയറ്റിൽ ഉൾപ്പെടുത്തുവാൻ കാരണം വെയിറ്റ് കുറയാൻ സഹായിക്കുകയും അതുപോലെ ഡയറ്റ് നമ്മൾ നോക്കുമ്പോൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയുവാൻ സാധ്യതയുണ്ട് അതിനെ തടയാൻ കൂടി നാരങ്ങ നമ്മളെ സഹായിക്കുന്നു. ആരോഗ്യത്തിൻ്റെ കാര്യത്തിലാണെങ്കിലും സൗന്ദര്യത്തിൻ്റെ കാര്യത്തിലാണെങ്കിലും നാരങ്ങയെ മാറ്റി നിർത്തുവാൻ സാധിക്കുകയില്ല. മുടിയുടെ ആരോഗ്യത്തിനും ചർമ്മ സൗന്ദര്യത്തിനും നാരങ്ങ ദിവസവും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പല്ലുകളുടെ ആരോഗ്യത്തിന് പോലും നാരങ്ങ വളരെ ഗുണം ചെയ്യുന്നു. രാവിലെ തന്നെ ചെറു ചൂടുവെള്ളത്തിൽ അല്പം നാരങ്ങ നീര് പിഴിഞ്ഞു ഒഴിച്ച് കുടിക്കുകയാണെങ്കിൽ വയറിൽ ഉണ്ടാകുന്ന എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും ഒരു പരിഹാരമാർ്ഗമാണ്. അതുപോലെ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ ഉള്ളവർക്കും ഗ്യാസിൻ്റെ പ്രശ്നങ്ങൾ ഉള്ളവർക്കും നാരങ്ങ ഇതുപോലെ ഉപയോഗിക്കുന്നത് ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ് . ചെറു ചൂടുവെള്ളത്തിൽ നാരങ്ങയും തേനും കൂടി കഴിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് നമ്മുടെ വെയിറ്റ് കുറയാൻ സഹായിക്കുന്നു. ശരീരത്തിലെ മെറ്റാബോളിസം വർധിപ്പിക്കുകയും സോഡിയം, പൊട്ടാസ്യം എന്നിവയുടെ അളവ് ശരിയായ രീതിയിൽ നിലനിർത്തുകയും ചെയ്യാൻ നാരങ്ങ സഹായിക്കുന്നു. ശരീരത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. അതുപോലെതന്നെ സ്ഥിരമായി നാരങ്ങ കഴിക്കുകയാണെങ്കിൽ രക്തപ്രവാഹവും ശരീരത്തിലെ ഓക്സിജൻ്റെ സഞ്ചാരവും വർദ്ധിപ്പിക്കുവാൻ നമ്മെ സഹായിക്കുന്നുണ്ട്. കിഡ്നിയിലെ കല്ല് തടയുവാൻ ഏറ്റവും നല്ലൊരു മാർഗമാണ് സ്ഥിരം നാരങ്ങ കഴിക്കുന്നത്. തൊണ്ടയിൽ ഉണ്ടാകുന്ന അണുബാധയ്ക്ക് ഏറ്റവും പറ്റിയ ഔഷധമാണ് നാരങ്ങയും തുളസിയിലയും ചേർത്ത് കഴിക്കുന്നത്. നാരങ്ങ സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പെട്ടെന്ന് ഉണ്ടാകുന്ന രോഗങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാതെ വരികയും ചെയ്യുന്നു. ബിപി ഉള്ളവർ ചെറുനാരങ്ങ ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇതിലെ പൊട്ടാസ്യം ബിപി നിയന്ത്രിക്കാൻ സഹായിക്കുന്നു.
പച്ചമാങ്ങ
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. ശരീരം തണുക്കാൻ സഹായിക്കുന്നു. വൈറ്റമിൻ A ഉള്ളതുകൊണ്ട് കാഴ്ച ശക്തി വർധിപ്പിക്കുന്നു. അസിഡിറ്റി കുറയ്ക്കാനും സഹായിക്കുന്നു. ദഹന പ്രശ്നങ്ങൾക്ക് നല്ലത് മാങ്ങയുടെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല നമ്മുടെ നാട്ടിൽ യഥേഷ്ടം ലഭിക്കുന്ന ഫല വർഗമാണ് മാങ്ങ. ശരീരത്തെ തണുപ്പിക്കാൻ മാങ്ങ നല്ലതാണ്. പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു. ജലദോഷവും, ചുമയും തടയാൻ പച്ചമാങ്ങ കഴിക്കുന്നുത്തിലൂടെ സാധിക്കും. ഇതിലെ വൈറ്റമിൻ C യാണ് ഈ ഗുണം നൽകുന്നത്. ദിവസവും ശരീരത്തിനുവേണ്ട വൈറ്റമിൻ A യുടെ 20% മാങ്ങയിൽ നിന്നും ലഭിക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുവാനും മാങ്ങയ്ക്ക് കഴിയും. മാങ്ങയിൽ ടാർ ടാറിക് ആസിഡ്, മാലിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അസിഡിറ്റി കുറയ്ക്കും. ലൈംഗിക താൽപര്യം വർദ്ധിപ്പിക്കുവാനും മാങ്ങയ്ക്ക് കഴിയും. ഇതിലെ വൈറ്റമിൻ E യാണ് കാരണം. ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നാണ് മാങ്ങ. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം എളുപ്പമാക്കും. ഹൃദയ ആരോഗ്യത്തിന് മാങ്ങ ഏറെ നല്ലതാണ്. പണ്ടുകാലത്ത് മാങ്ങ പച്ച വെള്ളത്തിൽ ഇട്ടുവെച്ച് ഹൃദയാഘാതം പോലെയുള്ളവർക്ക് ചികിത്സാരീതിയായി ഉപയോഗിക്കാറുണ്ട്. മാങ്ങയിൽ ആൻ്റി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ക്യാൻസർ പോലെയുള്ള അസുഖങ്ങൾ വരാതിരിക്കാൻ സഹായിക്കും. മുഖക്കുരുവിനും മുഖത്തെ പാടുകൾക്കുമുള്ള നല്ലൊരു പരിഹാരമാണ് മാങ്ങ.


ശർക്കര
സാധാരണയായി ഔഷധങ്ങളിൽ ഉപയോഗിക്കുന്ന ഒന്നാണ് ശർക്കര. ഇത് നമ്മൾ പഞ്ചസാരക്ക് പകരമായിട്ടാണ് ശർക്കര ഉപയോഗിക്കുന്നത്. ഇതിൻ്റെ ഗുണങ്ങൾ എന്ന് പറഞ്ഞാൽ ശരീരത്തിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും അതുപോലെതന്നെ മലബന്ധം തടയാനും, ദഹനത്തെ വർധിപ്പിക്കുവാനും, സന്ധിവേദന, ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശത്തിൽ ഇല്ലാതാക്കുവാനും, ആർത്തവ സമയത്തുണ്ടാകുന്ന വയറുവേദനയെ കുറയ്ക്കുവാനും സഹായിക്കുന്നു. ശർക്കരയിൽ ധാരാളം അയൺ അടങ്ങിയിരിക്കുന്നതിനാൽ വിളർച്ചയെ തടയാൻ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ നമ്മുടെ ശ്വാസ സംബന്ധമായ അസുഖങ്ങൾക്കും ഇത് വളരെ ഗുണപ്രദമാണ്. ശരീരഭാരം കുറയ്ക്കുവാനും ശർക്കര സഹായിക്കുന്നു.
കാരുപ്പ്
ദഹനത്തിന് നല്ലത്. കാരുപ്പിലെ ക്ഷാരഗുണം വയറുവേദന, മലവിസർജന പ്രശ്നങ്ങൾ ഇവ അകറ്റാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം ഉള്ളവർക്ക് വളരെ നല്ലതാണ്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. നമ്മൾ സാധാരണയായി പാചകത്തിന് വെളുത്ത ഉപ്പാണ് ഉപയോഗിച്ചു വരുന്നത് എന്നാൽ കാരുപ്പിനെക്കുറിച്ച് നിങ്ങൾക്കറിയാമോ. പ്രകൃതിദത്ത രുചിക്ക് പേരുകേട്ട കറുത്ത ഉപ്പ് സാധാരണയായി സലാഡുകളിലും പാസ്തകളിലും മുകളിൽ ഇടുവാനായി ഉപയോഗിക്കുന്നു. നിരവധി ഇന്ത്യൻ വീടുകളിൽ കാരുപ്പ് ഒരു പ്രധാന ചേരുകയാണ്. ഹിമാലയ നിരകളിൽ നിന്ന് ഉത്ഭവിച്ച കറുത്ത ഉപ്പിൽ അയൺ, പൊട്ടാസ്യം, മറ്റു ധാതുക്കൾ എന്നിവ സമ്പുഷ്ടമായ അളവിൽ അടങ്ങിയിട്ടുണ്ട്. ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്ന പ്രധാന ഘടകമാണ് കറുത്ത ഉപ്പ്. കൂടാതെ ധാരാളം ദഹന മരുന്നുകളിലും കറുത്ത ഉപ്പ് ഉപയോഗിക്കുന്നു. ഇതിൽ സോഡിയം ക്ലോറൈഡ്, സൾഫേറ്റ്, അയൺ, മാഗ്നീസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വായു കോപത്തിൻ്റെ പ്രശ്നങ്ങളെ അകറ്റി നിർത്തുന്നു. ഭക്ഷണത്തിനുശേഷം കറുത്ത ഉപ്പ് വെറും വെള്ളത്തിൽ കലർത്തി കുടിക്കുക. ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. പൊട്ടാസ്യം ധാരാളം അടങ്ങിയിരിക്കുന്നത് കൊണ്ട് കറുത്ത ഉപ്പ് പേശികളുടെ വേദന, വലിവ് എന്നിവയിൽ നിന്നും മോചനം നൽകുന്നു. നമ്മുടെ ശരീരത്തിലെ ഭക്ഷണത്തിൽ നിന്നും ആവശ്യ ധാതുക്കൾ ആഗീകരണം ചെയ്യുവാനും ഇത് സഹായിക്കുന്നു. ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നതിനാൽ കറുത്ത ഉപ്പ് പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ്. കറുത്ത ഉപ്പ് കലർത്തിയ ഒരു ഗ്ലാസ് വെള്ളം എല്ലാദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുന്നതുമൂലം നമ്മുടെ ശരീരത്തിലെ എല്ലാ വിഷ വസ്തുക്കളെയും പുറംതള്ളി രോഗങ്ങളെ അകറ്റുകയും ചെയ്യും. കറുത്ത ഉപ്പ് ഒരു തുണിയിൽ കിഴി പോലെ കെട്ടി ചൂടാക്കി മസാജ് ചെയ്യുന്നത് സന്ധിവേദന പരിഹരിക്കാൻ സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കറുത്ത ഉപ്പ് വളരെയധികം ഗുണം ചെയ്യും. കറുത്ത ഉപ്പ് ജലദോഷം മുതൽ അലർജികൾ വരെയുള്ള നിരവധി ശ്വാസകോശ രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു. രക്തത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവർക്ക് ഭക്ഷണത്തിൽ കറുത്ത ഉപ്പ് നിർബന്ധമായും ചേർക്കണം ഇത് രക്തം നേർത്തതാക്കാൻ സഹായിക്കുന്നു. ഇതുവഴി ഫലപ്രദമായ രക്തചക്രമണത്തിലേക്ക് നയിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഒരു നുള്ള് കറുത്ത ഉപ്പ് ചേർത്ത് ധാരാളം വെള്ളം കുടിക്കുന്നത് അസ്ഥിക്ഷയം തടയാൻ സഹായിക്കുന്നു.


കടൽ ഉപ്പ്
കടലുപ്പിൽ ധാരാളം ധാതുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. അസിഡിറ്റി നീക്കം ചെയ്യുവാനും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുവാനും കടലുപ്പ് സഹായിക്കുന്നു. ഉറക്കക്കുറവുള്ളവർക്കും കടലുപ്പ് വളരെ നല്ലതാണ്. നല്ല ഉറക്കം ലഭിക്കുവാൻ സഹായിക്കുന്നു. അതുപോലെതന്നെ സമ്മർദ്ദം ടെൻഷൻ ഉൽകണ്ഠ ഇവയെ അകറ്റുവാൻ സഹായിക്കുന്നു. സമുദ്രജലം ബാഷ്പീകരിക്കപ്പെട്ടാണ് കടൽ ഉപ്പ് നിർമ്മിക്കുന്നത്. സോഡിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളാൽ സമ്പന്നമാണ്.
പ്രധാന സവിശേഷതകൾ
സമ്പന്നമായ ഗുണമേന്മയുള്ള ഹിംഗ്, ആംചൂർ, മറ്റ് പ്രധാന ഔഷധസസ്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്. 100% പ്രകൃതിദത്തവും മികച്ച ഗുണനിലവാരമുള്ളതുമായ ചേരുവകൾ ഉപയോഗിക്കുന്നു. ഉരുട്ടിയതും മൃദുവായതും ചെറുതുമായ ഉരുളകൾ ആണ്. ഇത് ഉപയോഗിക്കാൻ എളുപ്പമാണ്. ഇത് വായയിൽ ഇട്ട് പതുക്കെ അലിയിച്ച് കഴിക്കുക. മൗത്ത് ഫ്രഷ്നറായും ഇത് ഉപയോഗിക്കാം. ഇത് രുചികരവും ദഹനവും വിശപ്പും മെച്ചപ്പെടുത്തുന്നു. വയറ്റിലെ അസ്വസ്ഥതകൾ മാറാൻ സഹായിക്കുന്നു. ഇതിൽ കൃത്രിമ നിറമോ സുഗന്ധങ്ങളോ ചേർത്തിട്ടില്ല. പ്രീമിയം പാക്കേജിംഗ്. ഇത് നമ്മുടെ കുടുംബങ്ങളിൽ എപ്പോഴും അത്യാവശ്യമായ ഒന്നാണ്. കാരണം അമിതമായി ആഹാരം കഴിക്കുമ്പോഴോ നോൺ വെജ് അമിതമായി കഴിക്കുമ്പോഴോ നമ്മുക്ക് ദഹനപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള അവസരങ്ങളിൽ നമ്മുക്ക് ഉപയോഗിക്കാൻ പറ്റിയ ഒന്നാണ് ത്രികാര ഹിംഗ് പേഡ. ത്രികാര ഹിംഗ് പേഡ.
RCM Hing Peda
They are delicious and rolled soft little balls to provide relief from indigestion. It’s like candy. Anyone can eat it. It is made with rich quality hing, amchur and other important herbs and spices. The best quality hing and 100% natural quality ingredients make it one of the best. These small soft balls are delicious and refreshing for digestion and mouth. They are appetizing. They are also useful in treating stomach upsets. Bad breath is caused by stomach upset and eliminates this. No artificial colors or artificial flavors added.
Natural quality ingredients
Pipali, coriander, black pepper, bay leaf, lemon, green mango, jaggery, cardamom, sea salt

Pippali
Pippali is used in Ayurvedic medicine. It belongs to the pepper family. Its roots and fruits are used in Ayurvedic medicines. It is very good for diabetic patients. It helps in controlling sugar levels. It also helps prevent liver disease. It is very good for fighting bacteria and infections in the body. It protects our body from infection due to its anti-amoebic properties. It is very beneficial for weight loss and digestive system. Pipili helps in reducing body fat and helps to flush out toxins from our body and reduce weight.
Coriander
Coriander is an indispensable ingredient in Indian kitchens. It is also added to all curries. It is also one that helps in improving digestion. Coriander contains a lot of fiber and helps in digestion. Coriandrin, a compound present in coriander, helps regulate digestion. It is also very beneficial for relieving constipation. Coriander helps to eliminate digestive problems. Coriander is very beneficial for heartburn, heartburn, constipation, flatulence and abdominal pain. Coriander is the best medicine to cool our body. Lowers blood sugar levels, boosts immunity, improves heart health, and protects brain health. Coriander helps to eliminate Parkinson’s and Alzheimer’s diseases to some extent. Coriander is also very good for improving memory. It has anti-inflammatory properties. It also promotes digestion and gut health.


Black Pepper
Also known as black pepper, black pepper contains anti-bacterial and anti-inflammatory properties. It helps to prevent infections in our body and boost immunity. Apart from being used as a flavor in food, it is also a very beneficial medicine for colds, fevers, coughs and phlegm. Piperine in black pepper fights cancer. It helps the digestive system. Pepper has the ability to properly absorb nutrients from the food we eat. It improves our immunity and digestion. Promotes oral health, clears nasal congestion, improves blood circulation, and helps reduce fat. Very good for liver function and heart health.
Asafoetida (Kayam)
Hing (asafoetida) is widely used in Indian cooking and is one of the most commonly used aromatic spices. After it is used in cooking, its aroma remains. It is a type of gum obtained from the dried latex, from the species Ferula. Used to enhance flavor in Indian cooking. Hing has a slightly pungent smell. The fruit is the color of a plant. The fruit is made by drying the pulp extracted from the root of the plant. The dye is taken from a 4-5 year old plant. As we all know the fruit when we hear it, it is best for preventing gas related problems. It is also great for those dealing with breathing problems. Similarly, the fruit is very good for heartburn, heartburn, as well as to reduce blood pressure, reduce pain during menstruation, cold, sore throat. The fruit helps reduce the risk of constipation. Rich in antioxidants, the fruit is good for skin health and hair growth. The fruit can solve the problems of worms and worms.


Lemon
Expels waste from our body. Lowers blood pressure. Boosts immunity. Reduces constipation. These reduce the risk of diabetes and heart disease. Lemon is an indispensable part of a healthy diet. Lemon is a storehouse of citric acid. Lemon is one of the most helpful in removing toxins from the body. Lemons are rich in vitamin C and antioxidants. Lemon also helps to boost our immune system. Lemon is included in every diet. The reason for including lemon in the diet is that it helps in weight loss and also prevents our immune system from decreasing when we look at the diet. Whether in terms of health or beauty, lemon cannot be replaced. Daily use of lemon is very good for hair health and skin beauty. Lemon is also very beneficial for the health of teeth. If you squeeze a little lemon juice in warm water and drink it in the morning, it is a remedy for all kinds of digestive problems in the stomach. Similarly, lemon is the best remedy for those who have problems like constipation and gas. If we eat lemon and honey in hot water, it helps us lose weight very quickly. Lemon helps to increase the body’s metabolism and maintain proper levels of sodium and potassium. Lemon helps to increase the amount of hemoglobin in the body. Likewise, regular consumption of lemon helps us to increase blood flow and oxygen circulation in the body. Regular consumption of lemon is the best way to prevent kidney stones. A combination of lemon and basil leaves is the best remedy for throat infection. Regular use of lemon increases the immunity and prevents sudden diseases from affecting our body. It is good for people with BP to consume lemon daily. Potassium helps in controlling BP.
Green Mango
Increases immunity. Helps to cool the body. Vitamin A improves eyesight. It also helps in reducing acidity. The benefits of mango are good for digestive problems. Mango is the most popular fruit in our country. Mango is good for cooling the body. Increases immunity. Cold and cough can be prevented by eating green mangoes. Vitamin C in it provides this benefit. 20% of the daily vitamin A required by the body can be obtained from mangoes. Mango can also reduce bad cholesterol in the body. Mangoes are rich in tar taric acid and malic acid. It reduces acidity in the body. Mango can also increase sexual interest. Vitamin E is the reason. Mango is a good remedy for digestive problems. The fiber it contains makes digestion easier. Mango is very good for heart health. In ancient times, mango green water was used as a treatment for heart attacks. Mangoes are rich in antioxidants. It helps prevent diseases like cancer. Mango is a good remedy for acne and facial blemishes.


Jaggery
Jaggery is commonly used in medicine. We use jaggery as a substitute for sugar. Its benefits are that it helps to increase the immunity of the body, as well as prevents constipation, improves digestion, relieves arthritis and toxins in the body, and reduces abdominal pain during menstruation. Jaggery is rich in iron which helps prevent anemia. It is also very beneficial for our respiratory diseases. Ginger also helps in weight loss.
Karup
Good for digestion. Alkaline properties of karup helps to get rid of abdominal pain and bowel problems. Very good for people with high blood pressure. Helps maintain normal sugar levels in the body. It contains many minerals and vitamins. We usually use white salt for cooking but do you know about black salt? Known for its natural flavor, black salt is commonly used as a topping on salads and pastas. Karup is a staple in many Indian households. Originating from the Himalayan ranges, black salt contains rich amounts of iron, potassium and other minerals. Black salt is an important ingredient used in Ayurvedic medicines. Black salt is also used in many digestive remedies. It contains sodium chloride, sulfate, iron and magnesium. This keeps the problems of Vayu anger at bay. Mix black salt with plain water and drink after meals. It helps in improving digestion. Being rich in potassium, black salt provides relief from muscle pain and spasms. It also helps our body absorb essential minerals from food. Black salt is a boon for diabetic patients as it helps to keep the sugar levels in the body balanced. Drinking a glass of water mixed with black salt every morning on an empty stomach will flush out all the toxins from our body and ward off diseases. Black salt wrapped in a cloth and massaged with heat helps to relieve arthritis. Black salt is very beneficial for anyone who wants to lose weight. Black salt helps relieve many respiratory ailments, from colds to allergies. People with high blood cholesterol should include black salt in their diet as it helps to thin the blood. This leads to effective blood circulation and controls cholesterol. Drinking plenty of water with a pinch of black salt each day helps prevent osteoporosis.


Sea Salt
Seaweed contains a lot of minerals, which helps in improving digestion. Seaweed helps to remove acidity and detoxify the body. Seaweed is also good for insomniacs. Helps to get good sleep. Similarly, stress and tension anxiety help to get rid of them. Sea salt is made by evaporating seawater. It is rich in minerals like sodium, calcium, magnesium and potassium.
Key Features
Made from rich quality hing, amchur and other essential herbs and spices. 100% natural and best quality ingredients are used. Rolled, soft and small balls. It is easy to use. Put it in your mouth and slowly dissolve it. It can also be used as a mouth freshener. It is palatable and improves digestion and appetite. Helps relieve stomach upsets. It has no artificial colors or flavors added. Premium packaging. It is always essential in our families. Because when we eat too much food or non-veg we have digestive problems. Trikara Hing Peda is one of the best for us to use on such occasions. Trikara Hing Peda.