RCM TRIKARA UDARSAFA

ആർ സി എം ഉദർസഫാ
പേര് സൂചിപ്പിക്കുന്നത് പോലെ ഉദരശുദ്ധീകരണത്തിന് ഏറ്റവും ഉത്തമമാണ് ഉദാർ സഫ. 12 ഓളം ആയുർവേദ ചേരുവകൾ ചേർത്തുണ്ടാക്കിയ ഒരു ഔഷധ ചേരുവയാണ് ഉദാർ സഫ.

ചുക്ക്
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക്, ചീത്ത കൊളസ്ട്രോളിനെ കുറച്ച് നല്ല കൊളസ്ട്രോളിന് വർധിപ്പിക്കുന്നു, വിരശല്യത്തിനും നല്ലതാണ്. പലവിധ അസുഖങ്ങൾക്കും പൊടിക്കൈയായി ഉപയോഗിക്കുന്ന ഒന്നാണ് ചുക്ക്. കഫം തുപ്പി പോകാൻ അഥവാ ഇളക്കി പോകുവാനുള്ള സാധ്യത ഉണ്ടാകുന്നു. നമ്മുക്ക് ചുമയോ അഥവാ ശ്വാസംമുട്ട് ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ചുക്കും കുരുമുളകും തിപ്പല്ലിയും കൂടെ ഒരുമിച്ചു പൊടിച്ച് ലേശം ഇന്ദുപ്പ് ചേർത്ത് കഴിക്കുന്നത് വളരെ ഗുണം ചെയ്യും. തലവേദന മൈഗ്രൈൻ അലെങ്കിൽ സൈന സൈറ്റീസിൻ്റെ തലവേദന ഉള്ളവർക്ക് പെട്ടന്ന് ഒരു വേദന കുറയുന്നതാണ്. ആർത്തവ വേദന മൂലം ബുദ്ധിമുട്ടുന്ന പെൺകുട്ടികൾ ഇത് കഴിക്കുന്നത് വളരെ ഗുണപ്രദമാണ്. പെട്ടന്ന് അവർക്ക് വേദന കുറയും.

ജീരകം
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ദഹന പ്രക്രിയ സുഗമമാക്കുന്നു. രക്തശുദ്ധീകരണത്തിന് വളരെ നല്ലതാണ്. ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. നെഞ്ചിരിച്ചിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഗ്യാസ് അല്ലെങ്കിൽ അസിഡിറ്റി, ദഹനേന്ദ്രിയത്തിൻ്റെ ആരോഗ്യത്തിന് ചേർന്ന നല്ല ഒന്നാന്തരം മരുന്നാണ് ജീരകം. ഇത് വെറും വയറ്റിൽ കഴിക്കുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങളിൽ നിന്നും മോചനം നൽകുന്നു. അയൺ സമ്പുഷ്ടമാണ് ജീരകം. ഇത് അനീമിയ പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് ഫലപ്രദമാണ്. ഹീമോഗ്ലോബിൻ തോത് വർദ്ധിപ്പിക്കുന്ന ഇത് രക്തപ്രവാഹം സ്ഥിരപ്പെടുത്തി ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യത്തിന് സഹായിക്കുന്നു. ഓക്സിജൻ പ്രവാഹം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ധാരാളം ആൻറി ഓക്സിഡന്റുകൾ അടങ്ങിയ നല്ലൊരു ഭക്ഷണമാണ് ജീരകം.

പെരുംജീരകം
മലബന്ധം ഇല്ലാതാക്കാൻ സഹായിക്കുന്നു , ഗ്യാസ്ട്രബിൾ ഇല്ലാതാക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലത്, മെറ്റബോളിസത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു. ആസ്ത്മ, കഫക്കെട്ട് ഉള്ള ആളുകൾക്ക് നല്ലത്. ജലദോഷം, ബ്രോങ്കൈറ്റിസ്, മൂത്രതടസ്സം എന്നിവയുടെ ശമനത്തിന് ഇത് നല്ലതാണ്. പെരിഞ്ചീരകം ഉദര രോഗങ്ങൾക്ക് ആശ്വാസം നൽകും.സ്ത്രീ ഹോർമോണായ ഈസ്ട്രജന് തുല്യമായ ഘടകങ്ങൾ പെരുംജീരകത്തിൽ അടങ്ങി യിരിക്കുന്നു.

അയമോദകം
ദഹനപ്രശ്നങ്ങൾക്ക് നല്ലത്, അമിതവണ്ണം ഇല്ലാതാക്കാൻ സഹായിക്കുന്നു, ഗ്യാസ്ട്രബിളും നെഞ്ചരിച്ചിലും ഇല്ലാതാക്കാൻ സഹായിക്കുന്നു, ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ സഹായിക്കുന്നു, മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലത്. അയമോദകം കഴിക്കുന്നത് ശീലമാക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന അത്ഭുതഗുണങ്ങൾ നിരവധിയാണ്. ചിലപ്പോൾ നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നതായിരിക്കും. ഇത്തരത്തിൽ ഒന്നാണ് നിരവധി ഔഷധഗുണങ്ങളും നിറഞ്ഞ ഇത്തിരി കുഞ്ഞനായ അയമോദകം. ആള് ഇത്തിരി കുഞ്ഞന്നാണെങ്കിലും ഇത് നൽകുന്ന ആരോഗ്യ ഗുണങ്ങൾ ഒത്തിരി വലുതാണ്. ഒരല്പം ദിവസവും കഴിക്കുന്നതോ അതല്ലെങ്കിൽ ഭക്ഷണത്തിൽ ചേർത്തു കഴിക്കുന്നതോ മൂലം നമ്മളെ പലരെയും അലട്ടുന്ന പലവിധത്തിലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളെയും അകറ്റുന്നത്തിനുള്ള നല്ലൊരു പരിഹാരമാണ് അലമോദകം. ധാരാളം ആൻറി ഓക്സിനുകളാൽ സമ്പന്നമാണ് അയമോദകം. പലവിധ ട്യൂമറകളെ പ്രതിരോധിക്കാൻ കഴിവുള്ള അയമോദകത്തിലെ ഈ ആന്റിഓക്സിഡന്റുകൾ ചർമ്മസംരക്ഷണത്തിനും മികച്ചതാണ്. മാത്രമല്ല ചർമ്മത്തിലെ ടോക്സിനുകളെ നീക്കം ചെയ്യാൻ അയമോദകത്തിലെ ഈ ആന്റിഓക്സിഡന്റു ഗുണം സഹായിക്കുന്നു.
കൂടാതെ ശരീരത്തിലുള്ള വിഷാംശം നീക്കം ചെയ്യാനും കഴിവുള്ള ഒന്നാണ് അയമോദകം. അതിനാൽ തന്നെ ലിവർ, കിഡ്നി തുടങ്ങിയ അവയവങ്ങളുടെ എല്ലാം ആരോഗ്യം വർദ്ദിപ്പിക്കുന്നതിനും അയമോദകം കഴിക്കുന്നതിലൂടെ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ ആൻറി ബാക്ടീരിയൽ, ആൻൻ്റി ഫംഗൽ ഗുണങ്ങളും അയമോദകത്തിലുണ്ട്. അതിനാൽ തന്നെ പുഴുക്കടി, ചൊറി തുടങ്ങിയ പല വിധത്തിലുള്ള ചർമ്മരോഗങ്ങളുടെ ശമനത്തിനും ഉത്തമമാണ് അയമോദകം. മഞ്ഞളിനൊപ്പം അൽപം അയമോദകം ചേർത്ത് പുരട്ടിയാൽ ഈ വിധത്തിൽ ഒരുമാതിരിപ്പെട്ട ചർമ്മ പ്രശ്നങ്ങളെയെല്ലാം പരിഹരിക്കാൻ സാധിക്കും. ഫൈബർ ധാരാളമായി അടങ്ങിയതാണ് അയമോദകം അതിനാൽ തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ഒരു അനുഗ്രഹം തന്നെയാണ് അയമോദകം എന്ന് പറയാം. ഈ വിധത്തിൽ ദഹനപ്രശ്നമുള്ളർ ഭക്ഷണത്തോടൊപ്പം അല്പം അയമോദകം കൂടി ചേർത്ത് കഴിക്കുന്നത് ശീലമാക്കൂ. നിങ്ങളുടെ ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ഏറെ സഹായിക്കും. ഇതുകൂടാതെ ഒരു ടീസ്പൂൺ ജീരകം പൊടിച്ചതും അല്പം അയമോദകം പൊടിച്ചതും അല്പം ഇഞ്ചി ഇവയെല്ലാം കൂടി മിക്സ് ചെയ്തു കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

കടുക്ക
ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് നല്ലത്. വാതരോഗങ്ങൾ, ശോധന കുറവ് ഇതിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ശുക്ലം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നു. വലിയ മരമായി വളരുന്ന ഒരു ഔഷധസസ്യമാണ് കടുക്ക. ഏകദേശം 99% രോഗങ്ങൾക്കും കടുക്ക വളരെ നല്ലതാണ്. ഒരു ഔഷധം എന്ന നിലയിൽ മരുന്നുകളിൽ ചേർത്തും ഒറ്റയ്ക്കുമൊക്കെ ഉപയോഗിക്കാറുണ്ട്. സംസ്കൃതത്തിൽ കടുക്കയെ ഹരിദകി, അഭയം, ജീവപ്രിയ, രോഹിണി, ചേതകി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. കടുക്കയിൽ പ്രധാനമായും ചെങ്കുലിനിക്ക് അമ്ളം അടങ്ങിയിട്ടുണ്ട്. കടുക്ക ചൂടാക്കുമ്പോൾ ഈ അമ്ളം ടാലിനായും ഗാലിക് അമ്ളമായും വേർതിരിയും. കൂടാതെ ഇതിൽ പീതവർണ്ണമുള്ള ഒരു തൈലവും അടങ്ങിയിട്ടുണ്ട്. കടുക്കയുടെ ഔഷധ യോഗ്യമായ ഭാഗം ഫലത്തിൻ്റെ തോടാണ്. അഭയാരിഷ്ടം, നാരസിംഹ ചൂർണ്ണം, ദശമൂലഹരി, തകി എന്നിവയിലൊക്കെ ചേർക്കുന്ന ഏറ്റവും നല്ല ഒരു ഘടകമാണ് കടുക്ക. ദഹന സഹായിയായ കടുക്ക വാതപിതകഫ രോഗങ്ങളെ ശമിപ്പിക്കും. അതിസാരം, വ്രണങ്ങൾ, പൊള്ളൽ അർശസ് എന്നിവയുടെ ചികിത്സയ്ക്കും ശുക്ലം വർദ്ധിപ്പിക്കുവാനും നേത്രരോഗങ്ങൾക്കും പ്രതിവിധിയായി ആയുർവേദത്തിൽ കടുക്ക ഉപയോഗിക്കാറുണ്ട്.

ഇരട്ടിമധുരം
കഫം സംബന്ധമായ പ്രശ്നങ്ങൾ മാറാൻ സഹായിക്കുന്നു. ഉറക്കക്കുറവ് ഇല്ലാതാക്കുന്നു. അൾസർ അഥവാ കുടൽപ്പുണ്ണ് ഇത് മാറാൻ സഹായിക്കുന്നു. മൂലക്കുരു മാറാൻ സഹായിക്കുന്നു. ഇന്ത്യയുടെ ആയുർവേദ വൈദ്യശാസ്ത്രത്തിൽ അഭിവാജ്യ ഘടകം ആണ് ഇരട്ടി മധുരം. ഒരു വ്യക്തിയുടെ ആരോഗ്യവും സൗന്ദര്യവും ക്ഷേമവും വർധിപ്പിക്കുന്ന നിരവധി ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ് ഇരട്ടി മധുരം. ഇരട്ടി മധുരത്തിൻ്റെ ഔഷധഗുണങ്ങൾ നമുക്ക് ലഭിക്കുവാനായി പല രീതിയിലും ഉപയോഗിക്കാം. നാം നിത്യവും കുടിക്കുന്ന ഒന്നാണല്ലോ ചായ. ഈ ചായയിൽ നമുക്ക് ഇരട്ടി മധുരം ചേർത്ത് ഉപയോഗിക്കാം.ദഹനത്തെ വർദ്ധിപ്പിക്കുന്നതിന് ഇരട്ടിമധുര ചായ വളരെയധികം സഹായിക്കുന്നു. ഇരട്ടി മധുരത്തിൽ അടങ്ങിയിരിക്കുന്ന ഗ്ലൈസീ റൈസീൻ ഘടകമാണ് ഇരട്ടി മധുരത്തിന് മാധുര്യമുള്ള രുചി പകരുന്നതും അതുപോലെ തന്നെ ദഹനത്തെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതും. അതേപോലെ ഇരട്ടിമധുരം ഒരു അൻററാസിഡായിട്ടും ഉപയോഗിക്കാം. അസിഡിറ്റി അനുഭവപ്പെടുന്ന സമയത്ത് ഇരട്ടി മധുര ചായ കുടിക്കുന്നതിലൂടെ അസിഡിറ്റിയുടെ ഭാഗമായി ഉണ്ടാക്കുന്ന അസ്വസ്ഥകൾ മാറ്റുവാൻ സഹായിക്കും. അതേപോലെതന്നെ സ്ത്രീകളിൽ ഉണ്ടാകുന്ന ആർത്തവ വേദന കുറയ്ക്കുന്നതിനും ഇരട്ടിമധുരം ഉപയോഗിക്കാം ആർത്തവ ദിവസങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന അസഹയനീയമായ വയറുവേദനയും അതുമൂലമുള്ള അസ്വസ്ഥതകളിൽ നിന്നും മുക്തി നേടുന്നതിനും ഇരട്ടി മധുരം സഹായിക്കും.
പ്രതിരോധശേഷി വർദ്ധി പ്പിക്കുന്നതിന് ഇരട്ടിമധുരം വളരെ നല്ലതാണ്. ഇരിട്ടി മധുരത്തിൽ അടങ്ങി യിരിക്കുന്ന എൻസൈമുകൾ നമ്മുടെ ശരീരത്തെ അണുബാധകളിൽ നിന്നും സംരക്ഷണം നൽകുന്നതിന് വളരെയധികം സഹായിക്കുന്നു. അതുപോലെ തന്നെ നമ്മുടെ വായയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെ നല്ലത് തന്നെയാണ് ഇരട്ടിമധുരം. മോണയുടെയും പല്ലിൻറെയും വായയുടെയും ആരോഗ്യം നിലനിർത്താൻ സഹായിക്കും മാത്രമല്ല വായനാറ്റം പല്ലിൽ ഉണ്ടാകുന്ന പോട്, മോണ വീക്കം എന്നിവയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും ചെയ്യുന്നു. അതുപോലെ തന്നെ ഓർമ്മശക്തി വർദ്ധി പ്പിക്കുന്നതിനും വളരെ നല്ലതാണ് ഇരട്ടിമധുരം. വാർദ്ധക്യത്തിൽ സാധാരണയുണ്ടാകുന്ന ഓർമ്മക്കുറവ് അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളെ ഒഴിവാ ക്കാൻ ഇരട്ടിമധുരം സഹായിക്കും. അതുപോലെ സ്ത്രീകളെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് പിഗ്മെൻ്റേഷൻ അഥവാ കരിമംഗലം. ഇതു വേണ്ട രീതിയിൽ ശ്രദ്ധിക്കാതിരുന്നാൽ മുഖമാകെ പടരാൻ സാധ്യത കൂടുതലാണ്. ഈ കരിമാംഗല്യം മാറ്റുന്നതിന് ഇരട്ടിമധുരം ഉപയോഗിക്കുന്നത് നല്ലതാണ്. സ്വരമാധുര്യത്തിന് ഏറ്റവും നല്ലതാണ് ഇരട്ടിമധുരം. തൊണ്ടയ്ക്ക് ഉണ്ടാകുന്ന ഏതൊരു പ്രശ്നങ്ങൾക്കും ആയുർവേദ വൈദ്യന്മാർ നിഷ്കർഷിക്കുന്ന ഔഷധമായി ഇരട്ടി മധുരം ഉപയോഗിച്ചുവരുന്നു. ഒച്ചയടപ്പ്, തൊണ്ട വേദന എന്നിവ മാറ്റുന്നതിനും, സ്വരശുദ്ധി വരുത്തുന്നതിനും അത്യുതമമാണ് ഇരട്ടി മധുരം. അസ്വഭാവികമായ നെഞ്ചിടിപ്പ് മാറ്റി ക്രമത്തിൽ ആക്കാൻ ഇരട്ടിമധുരത്തിനെ സാധിക്കും. ശുക്ല വർദ്ധനവിനും ഉത്തമമാണ് ഇരട്ടിമധുരം. അതുപോലെതന്നെ ഉണങ്ങാതെ നിൽക്കുന്ന വൃണങ്ങൾ അതായത് മുറിവുകൾ ഉണക്കുവാൻ ഇരട്ടിമധുരം ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനുവേണ്ടി ഇരട്ടിമധുരം,വേപ്പില, മഞ്ചട്ടി എന്നിവ പൊടിച്ച് തേനും നെയ്യും ചേർത്ത് മുറിവിൽ വെച്ച് കെട്ടിയാൽ മതി മുറിവ് പെട്ടെന്ന് തന്നെ ഉണങ്ങുവാൻ സഹായിക്കും. നേത്രരോഗങ്ങൾ മാറുന്നതിനും കാഴ്ചശക്തി കൂട്ടുന്നതിനും ഇരട്ടിമധുരം ഉപയോഗിക്കാം. ഇതിനായി ഇരട്ടിമധുരവും ത്രിഫലയും ചേർത്ത് ഉണ്ടാക്കുന്ന വരാചൂർണം വളരെ നല്ലതാണ്. ഈ ചൂർണ്ണം അല്പം എടുത്ത് അതിലേക്ക് നെയ്യും തേനും ചേർത്ത് കഴിക്കുന്നത് നല്ലതാണ്.

കണിക്കൊന്നയുടെ വിത്ത്
നല്ല ശോധന ഉണ്ടാക്കുന്നു. ത്വക്ക് രോഗങ്ങൾക്ക് നല്ലത്. വാതസംബന്ധമായ നീർക്കെട്ടിനെ നല്ലത്. ഇത് ആ ആൻ്റിഫംഗലും ആൻറി ബാക്ടീരിയലും ആണ്. .കൃമിശല്യം ശമിപ്പിക്കുന്നു. കരൾ രോഗത്തിനും ഹൃദയരോഗങ്ങൾക്കും ഇത് വളരെ നല്ലതാണ്. മാർച്ച്, ഏപ്രിൽ മാസത്തോടെ വളരെ അവൈലബിൾ ആയി കിട്ടുന്ന ഒന്നാണ് കണിക്കൊന്ന. മലയാളികൾക്ക് വളരെ പ്രിയപ്പെട്ട പുഷ്പമായ കണിക്കൊന്ന സൗന്ദര്യം കൊണ്ട് മാത്രമല്ല ഒരുപാട് ആരോഗ്യ ഗുണങ്ങളാലും സമ്പുഷ്ടമാണ്. സ്കിൻ ഡിസിസ് പോലെയുള്ള രോഗങ്ങളെ പൂർണ്ണമായി മാറ്റിയെടുക്കാനും നിറം വർദ്ധിപ്പിക്കുവാനും കറുത്ത പാടുകൾ അകറ്റാനും മുടിയുടെ ആരോഗ്യത്തിനും വെള്ളപ്പാണ്ട്, ചുണങ്ങ്, നീര് എന്നിവ മാറ്റിയെടുക്കാനും തുടങ്ങി ഒട്ടനവധി ഗുണങ്ങൾ ഉള്ള ഒന്നാണ് കണിക്കൊന്ന. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ എന്നിവിടങ്ങളിൽ കണ്ടു വരുന്ന വ്യക്ഷമാണ് കണി ക്കൊന്ന. ഗോൾഡൻ ഷവർ എന്ന് ഇംഗ്ലീഷിലും കർണ്ണികാലം, കടക്കൊന്ന, വിഷുക്കൊന്ന എന്നും പ്രാദേശിക മാറ്റങ്ങൾ അനുസരിച്ച് ഈ വൃക്ഷം അറിയ പ്പെടുന്നു. ക്വാസിയ ഫിസ്റ്റുല എന്നാണ് ഇതിൻറെ ശാസ്ത്രനാമം.തണൽ വൃക്ഷമായും അലങ്കാരവൃക്ഷമായും ഔഷധത്തിനുവേണ്ടിയും ഈ മരം പരിപാലിച്ചു പോരുന്നു.നല്ല ഉയരം വയ്ക്കുന്ന മരമായ കണിക്കൊന്ന ഫെബ്രുവരി മുതൽ മൂന്ന് നാലു മാസമാണ് കൂടുതലായി പൂവിടുന്നത്. ഇതിന്റെ വേര്, മരപ്പട്ട ,ഇല, പൂവ്, കായിലെ മജ എന്നിവ ഔഷധനായി ഉപയോഗിക്കുന്നു. ചർമ്മ രോഗങ്ങൾ മാറ്റിയെടുക്കാനും സൗന്ദര്യം വർദ്ധിപ്പിക്കാനുമാണ് കൂടുതലായി കണിക്കൊന്ന ഉപയോഗിക്കുന്നത്. സൗന്ദര്യ വർദ്ധനവിനു വേണ്ടി മാത്രമല്ല നിരവധി ആരോഗ്യപ്രശ്നങ്ങൾ മാറ്റി എടുക്കാനും കണിക്കൊന്ന വളരെ നല്ലതാണ്. മുഖത്തും ശരീരത്തിലും ഉണ്ടാകുന്ന കറുത്ത പാടുകൾ ചുളിവുകൾ എന്നിവ മാറ്റി നിറം വർദ്ധിപ്പിക്കാൻ കണിക്കൊന്ന വളരെ യൂസ്ഫുൾ ആണ്. കണിക്കൊന്ന പൂവും ചെറുനാരങ്ങ നീരും മിക്സ് ചെയ്ത് പുരട്ടിയാൽ ചൊറി, ചിരങ്ങ് മാറാൻ വളരെ ഗുണപ്രദമാണ്. അതുപോലെ കണിക്കൊന്നയുടെ തളിരിലയും കൂടി അരച്ചു പുരട്ടുന്നത് ചുണങ്ങ് മാറാനും വളരെ നല്ലതാണ്. ഇനി പ്രദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ മാറാനും കണിക്കൊന്ന വളരെ നല്ലതാണ്. പിന്നെ മുടി പൊട്ടി പോകുന്നതും മുടിയുടെ അറ്റം പൊട്ടുന്നത്, മുടികൊഴിച്ചിൽ ഉണ്ടാവുന്നതും പലർക്കുമുള്ള പ്രശ്നമാണ്. ഇത് പരിഹരിക്കാനും കണിക്കൊന്ന വളരെ നല്ലതാണ്.

കാരുപ്പ്
ദഹനത്തിന് നല്ലത്.കാരുപ്പിൽ ക്ഷാരഗുണം ഉള്ളതിനാൽ വയറുവേദനയ്ക്കും മലവിസർജന പ്രശ്നങ്ങളും അകറ്റാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം ഉള്ളവർക്ക് ഏറ്റവും നല്ലത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നോർമലായി നിലനിർത്താൻ സഹായിക്കുന്നു. ഇതിൽ ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. നമ്മുടെ ശരീരത്തിലെ എല്ലാ വിഷ വസ്തുക്കളെയും പുറംതള്ളി രോഗങ്ങളെ അകറ്റുകയും ചെയ്യുന്നു. രക്തത്തിൽ ഉയർന്ന അളവിൽ കൊളസ്ട്രോൾ ഉള്ളവർക്ക് ഭക്ഷണത്തിൽ കാരുപ്പ് നിർബന്ധമായും ചേർക്കണം ഇത് രക്തം നേർത്തതാക്കാൻ സഹായിക്കുന്നു. ഇതുവഴി ഫലപ്രദമായ രക്തചക്രമണത്തിലേക്ക് നയിക്കുകയും കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഓരോ ദിവസവും ഒരു നുള്ള് കാരുപ്പ് ചേർത്ത് ധാരാളം വെള്ളം കുടിക്കുന്നത് അസ്ഥിക്ഷയം തടയാൻ സഹായിക്കുന്നു.

ഇന്തുപ്പ്
മലബന്ധം അകറ്റാൻ സഹായിക്കുന്നു. B P കൂടുതലുള്ളവർക്ക് ഇന്തുപ്പ് നല്ലതാണ്. മെറ്റാബോളിസത്തെ ഇത് ഇംപ്രൂവ് ചെയ്യും. നല്ല ഉറക്കത്തിനും സഹായിക്കുന്നു. ഇന്തുപ്പിൻ്റെ പ്രചാരം ഏറെ വർദ്ധിച്ചിട്ടുണ്ട്. ആയുർവേദത്തിൽ നമ്മൾ നോക്കുവാണെങ്കിൽ ഒട്ടുമിക്ക മെഡിസിനിലും പ്രധാനം ആയിട്ട് ഇന്തുപ്പ് തന്നെയാണ് ഉപയോഗിക്കുന്നത്. അതുപോലെ ചില മെഡിസിൻ്റെ കൂടെ ചേർത്ത് കഴിക്കുന്നതും ഇന്തുപ്പാണ്. ഹിമാലയം റോക്ക് സാൾട്ട് അഥവാ പിങ്ക് സാൾട്ട് എന്നൊക്കെ പറയാറുണ്ട്. പ്രധാനമായിട്ടും ഇതിൻറെ ഒരു ഉറവിടമുള്ളത് പാക്കിസ്ഥാനിലെ പഞ്ചാബ് റീജിലാണ്. ഇതിൽ മിനറൽസ് വളരെ കുറഞ്ഞ അളവിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഔഷധയോഗ്യമാണെന്ന് പറയുന്നത്.

വിഴാലരി
കൃമി ശല്യത്തിനും ദഹനത്തിനും നല്ലത്. കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. വിശപ്പില്ലായ്മയെ പരിഹരിക്കുന്നു. പർവ്വത പ്രദേശങ്ങളിൽ നല്ലപോലെ വളരുന്ന വിഴാലിൻ്റെ പൂക്കൾ വളരെ ചെറുതും ഇളം പച്ചയുമാണ്. വിഴാലിൻ്റെ വിത്താണ് വിഴാലരി എന്ന പേരിൽ ഔഷധമായി ഉപയോഗിക്കുന്നത്. കൃമിശല്യത്തിന് വിഴാലരി വ്യാപകമായി ആയൂർവേദത്തിൽ ഉപയോഗിക്കുന്നു. കഫവാതങ്ങളെ ഇല്ലാത്തക്കാനുള്ള കഴിവുണ്ട്. നാഡവിരകൾക്കാണ് വിഴാലരി ഏറ്റവും ഫലപ്രദം. മന്ത് രോഗത്തിന് വിഴാലരി വളരെ നല്ലതാണ്. വിഴാലരി, ചിറ്റമൃത്, ചുക്ക്, പുത്തരിച്ചുണ്ട് വേര്, ദേവതാരം എന്നിവ ഗോ മൂത്രത്തിൽ ചാലിച്ചതിനുശേഷം അരച്ചെടുത്ത് പുരട്ടുന്നത് മന്തിന് ഏറെ ഫലപ്രദമാണെന്നാണ് പറയുന്നത്. എല്ലാത്തരത്തിലുള്ള ത്വക്ക് രോഗങ്ങൾക്ക് വിഴാലരി നല്ലതാണ്. ത്വക്ക് രോഗാവസ്ഥയ്ക്ക് വിഴാലരി 2 ഗ്രാം വീതം രണ്ടുനേരം കഴിക്കുന്നതും നല്ലതാണെന്ന് പറയുന്നു.

മധുരക്കിഴങ്ങ്
നാരുകൾ അടങ്ങിയിരിക്കുന്നത് കൊണ്ട് ദഹനത്തിന് ഇത് വളരെ നല്ലതാണ്. പ്രമേഹ രോഗികൾക്ക് ഇത് ഗുണം ചെയ്യും. രോഗപ്രതിരോധശേഷിക്ക് നല്ലത്. ബ്ലഡ് പ്രഷർ കുറയ്ക്കാൻ സഹായിക്കുന്നു. ശരീരത്തിൽ വിഷാംശമില്ലാതാക്കാൻ സഹായിക്കുന്നു. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മാത്രവുമല്ല നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പുഷ്ടവുമാണിത്. വൈറ്റമിൻഎ, വൈറ്റമിൻ ബി, വൈറ്റമിൻ ഡി, ബയോട്ടിൻ എന്നിവ ഇതിൽ ധാരാളം അങ്ങിയുണ്ട്. മധുരക്കിഴങ്ങ് ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണുകയില്ല. മധുരക്കിഴങ്ങൽ മിനറൽസും, വൈറ്റമിൻസും, ഫൈബറും, ആന്റിഓക്സിഡൻ്റ് ഒക്കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന അയൺ വെളുത്ത രക്താണു കോശം ഉത്പാദിപ്പിക്കുവാൻ സഹായിക്കുന്നു. ഇത് സ്ട്രസ് കുറക്കുകയും പ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി ശരീരത്തിന് ബലം നൽകുന്നു. അതോടൊപ്പം മസിലുകൾക്കും എല്ലുകൾക്കും നല്ല ഉറപ്പും നൽകുന്നു. അതുപോലെ ഫൈബറിൻ്റെയും മഗ്നീഷ്യത്തിൻ്റെയും ഘടകങ്ങൾ വയറുവേദന, അസിഡിറ്റി, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾക്കൊക്കെ പരിഹാരങ്ങൾ നൽകും…

റോസ് സത്ത്
വയറു തണുക്കാൻ സഹായിക്കുന്നു. വായ്പുണ്ണ് മാറാൻ നല്ലത്. ഇതൊരു ആന്റിഓക്സിഡൻറ് ആണ്. ദഹനത്തിനും ആർത്തവപ്രശ്നങ്ങൾക്കും മലബന്ധംതടയാനും സഹായിക്കുന്നു. സൗന്ദര്യവര്ദ്ധക വസ്തുക്കളില് ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ്. ആൻ്റി ഓക്സിഡൻ്റ് അടങ്ങിയിട്ടുളളതിനാല് ചര്മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള് വരുന്ന ചുളിവുകള് നീക്കം ചെയ്യാനും കറുത്ത പാടുകളെ അകറ്റാനും റോസ് സഹായിക്കും.
എങ്ങനെ കഴിക്കണം ?
കുട്ടികൾക്ക് 1/2 ടീസ്പൂൺ വീതവും മുതിർന്നവർക്ക് 2 ടീസ്പൂൺ വീതവും ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തിൽ (ചായ കുടിക്കുന്ന അതേ ചൂടിൽ) കലർത്തി അത്താഴത്തിന് ശേഷം കഴിക്കാവുന്നതാണ്. ഒരു ബോട്ടിൽ പൊട്ടിച്ച് കഴിച്ചുതുടങ്ങിയാൽ ആ ഒരു ബോട്ടിൽ കഴിയുന്നതുവരെ കഴിക്കണം.
ഈ ഒരറ്റ ബോട്ടലിൽ ഇത്രയും ഗുണങ്ങൾ ഒരുമിച്ച് അടങ്ങിയതിനാൽ വളരെ ഗുണപ്രദമാണ് നമ്മുടെ ഈ ഉദർസഫ. ഉദര സംബന്ധമായ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയെന്നു തന്നെ പറയാം.
RCM TRIKARA UDARSAFA
RCM Udarsafa
As the name suggests, Udar Safa is best for cleansing the stomach. Udar Safa is a herbal formulation made from around 12 Ayurvedic ingredients.

Dry ginger
For digestive problems, it increases bad cholesterol with some good cholesterol and is good for diarrhea. Chuk is used as a poultice for various ailments. There is a possibility of sputum spitting or gurgling. If we have cough or shortness of breath, it is very beneficial to grind together with pepper, black pepper and thipalli and add lesha indup. Headaches For those with migraine or sinusitis headaches, a sudden pain relief is achieved. It is very beneficial for girls suffering from menstrual pain. Soon they will feel less pain.

Cumin
Helps to boost immunity. Facilitates the digestive process. Very good for blood purification. Improves heart health. Helps relieve heartburn. Cumin is a good remedy for gas or acidity and digestive health. Consuming it on an empty stomach relieves gas and acidity problems. Cumin is rich in iron. It is effective for people with problems like anemia. It increases hemoglobin level and helps in heart and brain health by stabilizing blood flow. It also strengthens the flow of oxygen. Cumin is a good food that is rich in antioxidants.

Fennel
Helps to eliminate constipation, eliminates gastrability. Good for digestive problems and helps boost metabolism. Good for people with asthma and phlegm. It is good for relief of colds, bronchitis and urinary obstruction. Fennel provides relief from stomach ailments. Fennel contains components that are equal to the female hormone estrogen.

Ayamodakam
Good for digestive problems, helps to get rid of obesity, helps to get rid of indigestion and heartburn, helps to destroy cancer cells, good for urinary problems. By making a habit of eating Ayamodaka, our body gets many amazing benefits. Sometimes things that are taken for granted can have many health benefits. One such is Ayamodakam which is a small baby and is full of many medicinal properties. Although the person is quite small, the health benefits it provides are huge. Alamodakam is a good remedy for various health related problems that bother many of us by consuming a little bit daily or adding it to food. Ayamodaka is rich in many antioxidants. These antioxidants in Ayamodaka are great for skin care as they are capable of fighting various tumors. Moreover, this antioxidant property of Ayamodaka helps in removing toxins from the skin. Ayamodaka is also capable of removing toxins from the body. Therefore, all the organs like liver and kidney can be improved by consuming Ayamodaka. Ayamodaka also has anti-bacterial and anti-fungal properties. Therefore, Ayamodakam is good for curing various skin diseases like worm bites and scabies. Applying a little ayamodaka along with turmeric can solve all skin problems in this way. Ayamodaka is rich in fiber so it can be said to be a boon for those suffering from digestive problems. In this way, people with digestive problems should get used to adding a little Ayamodaka with food. It will help you a lot in solving your digestive problems. Apart from this, a teaspoon of ground cumin seeds, a little ground amodoka and a little ginger mixed together is a good remedy for digestive problems.

Kadukka
Good for digestive problems. Rheumatism, deficiency of iron helps to eliminate it. Helps to increase sperm count. Reduces bad cholesterol. Kaduka is a herb that grows as a large tree. Kadukka is very good for almost 99% of diseases. As a medicine, it is used alone or in combination with medicines. In Sanskrit, Kadukka is known as Haridaki, Abhayam, Jeevapriya, Rohini and Chetaki. Kaduka mainly contains chengulinic acid. This acid separates into talin and gallic acid on heating. It also contains a betel nut. The medicinal part of Kaduka is the pulp of the fruit. Kadukka is one of the best ingredients to add to Abhayarishtam, Narasimha Churnam, Dashamulahari and Taki. Kaduka is a digestive aid and relieves rheumatism. Kaduka is used in Ayurveda as a remedy for diarrhoea, ulcers, burns and scalds, to increase sperm count and as a remedy for eye diseases.

Irattimadhuram
Helps to resolve phlegm-related problems. Eliminates lack of sleep. It helps to cure ulcers. Helps to remove acne. Double sweet is an auspicious ingredient in Indian Ayurvedic medicine. Doubly Sweet is packed with many medicinal properties that enhance the health, beauty and well-being of a person. We can use it in many ways to get the medicinal benefits of twice as sweet. Tea is something we drink everyday. We can add double sweet to this tea. Double sweet tea is very helpful in increasing digestion. Glycyrrhizin is the ingredient present in double sweet that gives double sweet a sweet taste as well as aids in digestion. Similarly, bitter gourd can also be used as an antacid. Drinking double sweet tea during acidity can help to reverse the discomfort caused by acidity. Similarly, double sweet can be used to reduce the menstrual pain in women and get rid of the unbearable abdominal pain and discomfort experienced by women during menstruation. Fenugreek is very good for boosting immunity. Enzymes contained in bitter gourd are very helpful in protecting our body from infections. As well as improving the health of our mouth, it is also very good for our health. It helps maintain the health of the gums, teeth and mouth and prevents the growth of bacteria that cause tooth decay and gingivitis. Similarly, double melody is very good for improving memory. Double sweet will help to avoid the problems caused by memory loss which is common in old age. Similarly, another problem that bothers women is pigmentation or blackheads. If this is not taken care of properly, it is more likely to spread all over the face. It is good to use double honey to change this black mangalya. Double melody is best for melody. Doubly Madhur is used as a remedy prescribed by Ayurvedic physicians for any throat problems. Doubly Sweet is excellent for relieving hoarseness, sore throat, and clearing the voice. Double Melody can correct irregular heartbeats. Double sweet is also good for increasing sperm count. Similarly, it is very good to use double honey to heal wounds that are not dry. For this purpose, if you grind doubly madhur, neem leaves and manjatti and add honey and ghee and tie it on the wound, it will help the wound to dry up quickly. Double honey can be used to cure eye diseases and increase eyesight. For this, Varachurnam, made with the mixture of double sweet and triphala, is very good. It is good to take some of this juice and add ghee and honey to it.

The seed of the kanikonna
Makes a good test. Good for skin diseases. Good for phlegm. It is that antifungal and antibacterial. .Relieves insect infestation. It is very good for liver disease and heart disease. Kanikona is very available in March and April. It is a very favorite flower for the Malayalees, not only because of its beauty but also rich in many health benefits. Kanikona is one of the many benefits of treating diseases like skin disease completely, increasing color, removing dark spots, hair health, and removing whiteheads, scabs, and pus. Kani Konna is a species found in India, Sri Lanka and Myanmar. The tree is known in English as Golden Shower and by local variations Karnikalam, Katakonna and Vishukkonna. Its scientific name is Quasia fistula. This tree is cultivated as a shade tree as an ornamental tree and also for medicinal purposes. Kannikonna, a tall tree, flowers mostly for three to four months from February. Its root, bark, leaf, flower and pulp are used as medicine. It is mostly used to treat skin diseases and enhance beauty. Kannikonna is very useful not only for beauty enhancement but also to remove many health problems. Kanikonna is very useful for removing dark spots and wrinkles on the face and body and increasing the complexion. A mixture of kanikona poo and lemon juice is very good for scabies and chirangu. Similarly, a paste of Konna leaves is also very good to get rid of scabies. Kanikonna is also very good for getting rid of vadam pittam kapham. And hair breakage, split ends, and hair loss is a problem for many people. It is also very good to solve this problem.

Karup
Good for digestion. Carrots are alkaline in nature and help to get rid of stomach ache and bowel problems. Best for people with high blood pressure. Helps maintain normal sugar levels in the body. It contains many minerals and vitamins. It removes all the toxic substances from our body and keeps the diseases away. People with high blood cholesterol should include black salt in their diet as it helps to thin the blood. This leads to effective blood circulation and controls cholesterol. Drinking plenty of water with a pinch of black salt each day helps prevent osteoporosis.

Rock Salt
Helps relieve constipation. Indhu is good for those with high BP. It will IMPROVE metabolism. It also helps with good sleep. The popularity of date palm has increased a lot. If we look at Ayurveda, indup is used as the main ingredient in most of the medicines. Also sometimes it is good to eat it along with some medicine. It is also called Himalayan rock salt or pink salt. Importantly, it has a source The main source is in the Punjab region of Pakistan. It contains very low amount of minerals. That is why the medicine is said to be worthy.

Vizhalari
Good for worm infestation and indigestion. Helps to eliminate fat. Relieves loss of appetite. The flowers of Vizhalin, which grows well in mountainous areas, are very small and pale green. The seed of Vihaal is used medicinally under the name Vihaalari. Vizhalari is widely used in Ayurveda for worm infestation. It has the ability to eliminate phlegm. Vihaalari is most effective for groin veins. Vihalari is very good for manth disease. It is said that Vizhalari, Chitamrit, Chuk, Puttarichund root and Devataram soaked in cow’s urine and then filtered and applied are very effective for manthi. Vihalari is good for all kinds of skin diseases. It is said that Vizhalari 2 grams twice a day is also good for skin conditions.

Sweet potato
It is good for digestion as it contains fiber. It is beneficial for diabetic patients. Good for immunity. Helps lower blood pressure. Helps in detoxification. Sweet potato is not only one of the easily available in our country but it is also rich in many health benefits. It is rich in Vitamin A, Vitamin B, Vitamin D and Biotin. No one can be seen as someone who doesn’t like sweet potatoes. Sweet potatoes are rich in minerals, vitamins, fiber and antioxidants. The iron contained in it helps to produce white blood cells. It can reduce stress and improve immune function. The vitamin D present in it gives strength to the body. It also strengthens muscles and bones. Similarly, the fiber and magnesium components provide solutions to problems like stomachache, acidity, diarrhea etc.

Rose extract
Helps to cool the stomach. It is better to change the loan. It is an antioxidant. Helps with digestion, menstrual problems and constipation. Rose is an indispensable part of cosmetics. Antioxidant Due to its content, rose helps to soften the skin, remove wrinkles that come with age and remove dark spots.
How to eat
1/2 teaspoon each for children and 2 teaspoons each for adults can be mixed with a glass of lukewarm water (the same temperature as tea) and taken after dinner. If you break a bottle and start eating, you have to eat until you finish that one bottle.
Our Udar Safa is very beneficial as it contains so many benefits in this single bottle. It can be said that it is the only solution for stomach related problems.